വെളുത്തുള്ളി കേടാകാതിരിക്കാനും ജോലികള്‍ ഈസിയാക്കാനും ഇതാ ഒരു കിടിലൻ പൊടിക്കൈ!

By Web TeamFirst Published Jan 23, 2023, 6:12 PM IST
Highlights

വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിങ്ങനെ ആരോഗ്യത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളുടെയും സ്രോതസാണ് വെളുത്തുള്ളി. ഇവയെല്ലാം തന്നെ ശരീരത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കുന്നവയാണ്. 

അടുക്കളയില്‍ നാം നിത്യവും ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി. കറികളിലും ഡിപ്പുകളിലും അച്ചാറുകളിലുമെല്ലാം നാം ധാരാളമായി ചേര്‍ക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. വിഭവങ്ങള്‍ക്ക് ഫ്ളേവര്‍ നല്‍കുകയെന്നത് മാത്രമല്ല- വെളുത്തുള്ളിയുടെ ധര്‍മ്മം. ഒരുപാട് ആരോഗ്യഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. 

വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിങ്ങനെ ആരോഗ്യത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളുടെയും സ്രോതസാണ് വെളുത്തുള്ളി. ഇവയെല്ലാം തന്നെ ശരീരത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കുന്നവയാണ്. 

എന്തായാലും വെളുത്തുള്ളി വാങ്ങിക്കാത്ത വീടുകളില്ല എന്നുതന്നെ പറയാം. എന്നാല്‍ ഇങ്ങനെ ഒന്നിച്ച് വാങ്ങുമ്പോള്‍ പിന്നീടത് കേടാകാനുള്ള സാധ്യതകളും ഏറെയാണ്. ബാക്ടീരിയ മൂലമാണ് വെളുത്തുള്ളി ദിവസങ്ങള്‍ കഴിയുമ്പോള്‍ കേടായിപ്പോകുന്നത്. 

പിക്കിള്‍ ചെയ്തോ, വിനാഗിരിയിലിട്ടോ എല്ലാം വെളുത്തുള്ളി സൂക്ഷിക്കാമെങ്കിലും ഇവയെ അതിന് യോജിക്കുന്ന വിഭവങ്ങളിലേ പിന്നീട് ചേര്‍ക്കാൻ സാധിക്കൂ. എന്നാല്‍ യാതൊരു കലര്‍പ്പുമില്ലാതെ വെളുത്തുള്ളിയെ അതേ ഫ്ളേവറോടെ ദിവസങ്ങളോളം സൂക്ഷിക്കാനായാലോ?

എന്നുമാത്രമല്ല, ഓരോ തവണയും പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളിയെടുത്ത് തൊലി കളഞ്ഞ് അരച്ചെടുക്കുകയോ അരിഞ്ഞെടുക്കുകയോ ചതയ്ക്കുകയോ ചെയ്യുന്ന ബുദ്ധിമുട്ടും ഇതോടെ ഒഴിവാക്കാം. അത്രയും സഹായപ്രദമായിട്ടുള്ളൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്.

സമയമുള്ളപ്പോള്‍ വെളുത്തുള്ളി ഒരുപാട് അളവിലെടുത്ത് തൊലി കളഞ്ഞ്, കഴുകി ജലാംശം ഒഴിവാക്കിയെടുക്കുക. ഇനിയിത് മിക്സി ജാറില്‍ ഇട്ട് അല്‍പം പോലും വെള്ളം ചേര്‍ക്കാതെ - ആവശ്യമെങ്കില്‍ ഓയില്‍ മാത്രം ചേര്‍ത്ത് അരച്ചെടുക്കുക. ഇഷ്ടമുണ്ടെങ്കില്‍ അഭിരുചിക്ക് അനുസരിച്ച് ഹെര്‍ബുകളും ഇതില്‍ ചേര്‍ക്കാം.

ഇനിയീ അരച്ച പേസ്റ്റ്, ഒരു ഐസ് ട്രേയില്‍ ഓരോന്നിലായി നിറച്ച് ഫ്രീസറില്‍ കവര്‍ ചെയ്ത് സൂക്ഷിക്കാം. ആവശ്യമുള്ള സമയങ്ങളില്‍ ഇതില്‍ ഓരോ ക്യൂബായി എടുത്ത് വിഭവങ്ങളിലേക്ക് ഇഷ്ടാനുസരണം ചേര്‍ക്കാവുന്നതാണ്. വെളുത്തുള്ള ദീര്‍ഘനാളത്തേക്ക് കേടാകാതെ ഇരിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ജോലിയും കുറയും. എന്തായാലും വീട്ടിലിത് പരീക്ഷിച്ചുനോക്കണേ, കൂടുതല്‍ വ്യക്തതയ്ക്ക് വീഡിയോ കൂടി കണ്ടുനോക്കൂ...

 

Also Read:- മുന്തിരി വിനാഗിരിയില്‍ കഴുകുന്നത് എന്തിന്? അറിയാം ഈ ടിപ്സ്...

click me!