ദിവസവും എത്ര മുട്ട കഴിക്കാം? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Aug 24, 2020, 8:19 AM IST
Highlights

മുട്ടയുടെ വെള്ളക്കരുവിലും മഞ്ഞക്കരുവിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എങ്കിലും വെള്ളക്കരുവിലാണ് കൂടുതൽ.

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. മുട്ടയുടെ വെള്ളക്കരുവിലും മഞ്ഞക്കരുവിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എങ്കിലും വെള്ളക്കരുവിലാണ് കൂടുതൽ.

മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതേസമയം, മഞ്ഞക്കരുവില്‍ വിറ്റാമിന്‍ എ, ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവയുണ്ട്. മഞ്ഞക്കരു കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. എന്നാല്‍ നിയന്ത്രിതമായ രീതിയല്‍ കഴിച്ചാല്‍ പ്രശ്‌നമില്ല.

 

വിറ്റാമിന്‍ എ, ബി, ഡി, ഇ, സി  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാകും. 

ദിവസേന എത്ര മുട്ട കഴിക്കാം?

മുട്ട വളരെ പോഷക സമൃദ്ധമായ ഭക്ഷണ പദാർഥമാണെങ്കിലും അതിന്റെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളമുണ്ട്. പ്രമേഹം, കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങൾ ഉള്ളവര്‍ ദിവസവും ഒന്നില്‍ കൂടുതല്‍ മുട്ട കഴിക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊളസ്ട്രോൾ പ്രശ്നമുള്ളവർ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് വെള്ളമാത്രം കഴിക്കുന്നതാകും ഉചിതം.

ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ നിര്‍ദേശാനുസരണം ഒരാഴ്ചയിൽ നാലു മുട്ടയിൽ അധികം ഉപയോഗിക്കരുതെന്നാണ് പറയുന്നത്. കാരണം കൊളസ്ട്രോള്‍ അടിയുന്നത് ഭാവിയില്‍ ഹൃദയാരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. 

Also Read: ബ്രേക്ക്ഫാസ്റ്റിന് മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം...

click me!