പ്രമേഹരോ​ഗികൾക്ക് വാൾനട്ട് കഴിക്കാമോ...?

By Web TeamFirst Published Oct 20, 2020, 10:36 PM IST
Highlights

വാൾനട്ട് കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം 98 ദശലക്ഷമായി ഉയരാമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രമേഹരോഗികൾ ചിട്ടയായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. നട്സുകൾ പ്രമേഹരോ​ഗികൾക്ക് മികച്ച ഭക്ഷണങ്ങളാണ്.

വാൾനട്ട് കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു. ഇവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

വാൾനട്ടിന്റെ ഗ്ലൈസെമിക് സൂചികയും വളരെ കുറവാണ്. കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യതയും കുറയ്ക്കും. വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യമേകുന്നു.

വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാം; മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ...?

 

click me!