കരയാതെ സവാള അരിയാന്‍ ഇതാ ഒരു 'ടിപ്'; വീഡിയോ വൈറല്‍

By Web TeamFirst Published Sep 17, 2021, 5:55 PM IST
Highlights

ആന്റിഓക്‌സിഡന്റുകളും മറ്റ് പല പോഷകങ്ങളും അടങ്ങിയതാണ് സവാള. എന്നാല്‍ സവാള അരിയുമ്പോള്‍ കണ്ണുനീറുന്നത് ചിലരെ എങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടാകാം.

ഒരു ദിവസം നമ്മള്‍ കഴിക്കുന്ന പല ഭക്ഷണത്തിലെയും പ്രധാന ചേരുവയാണ് സവാള, ഉള്ളി എന്നിവ. ആന്റിഓക്‌സിഡന്റുകളും മറ്റ് പല പോഷകങ്ങളും അടങ്ങിയതാണ് സവാള. എന്നാല്‍ സവാള അരിയുമ്പോള്‍ കണ്ണുനീറുന്നത് ചിലരെ എങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടാകാം. 

എന്നാൽ കണ്ണ് നനയാതെ പെട്ടെന്ന് എങ്ങനെ സവാള മുറിക്കാമെന്ന് പങ്കുവയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു യുവാവ്. ഇതിനായി സവാള അരിയുമ്പോള്‍ നാവ് പുറത്തേയ്ക്ക് നീട്ടണമെന്നാണ് യുവാവ് വീഡിയോയിലൂടെ കാണിക്കുന്നത്. സവാളയില്‍ ധാരാളം ചെറുകണികകള്‍ ഉണ്ട്. നാവ് പുറത്തേയ്ക്ക് നീട്ടി സവാള മുറിക്കുമ്പോള്‍, ഈ  ചെറുകണികകള്‍ നാവില്‍ ഒട്ടുകയും കണ്ണ് നിറയാതിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുമെന്നും യുവാവ് പറയുന്നു. 

 

ഇതിനുമുമ്പ് ഷെഫായ സറാണ്‍ഷ് ഗോയിലയും ഒരു ടിപ് പങ്കുവച്ചിരുന്നു. ഇതിനായി ആദ്യം തൊലി കളഞ്ഞ സവാള 30 മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇനി കണ്ണ് പുകയാതിരിക്കാന്‍ ചെയ്യേണ്ടത്, സവാളയുടെ വേര്‌ മുറിക്കാതെ സവാള അരിയുക എന്നതാണ്. ഏറ്റവും ഒടുവില്‍ വേര് മുറിച്ച് മാറ്റാമെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.

 

Also Read: കണ്ണ് എരിയും മുമ്പ് ഉള്ളിയരിഞ്ഞ് തീര്‍ക്കാം; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!