വീട്ടില്‍ ക്യാപ്സിക്കം ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Published : Aug 19, 2023, 10:15 PM IST
വീട്ടില്‍ ക്യാപ്സിക്കം ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Synopsis

ക്യാപ്സിക്കത്തിന് അതിന്‍റേതായ പല ഗുണങ്ങളുമുണ്ട് കെട്ടോ. അതുപോലെ തന്നെ ഓരോ വിഭവങ്ങള്‍ക്കും പ്രത്യേകമായ ഫ്ളേവര്‍ നല്‍കുന്നതിനും ക്യാപ്സിക്കം ഏറെ സഹായയകമാണ്.

ദിവസവും നാം അടുക്കളയില്‍ പല തരത്തിലുള്ള പച്ചക്കറികളും ചേരുവകളുമെല്ലാം പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ഇവയില്‍ ഓരോന്നും-അതെത്ര ചെറുതാണെങ്കിലും വൃത്തിയാക്കാനോ, പാചകത്തിന് ഉപയോഗിക്കാവുന്ന വിധത്തിലാക്കിയെടുക്കാനോ, മുറിക്കാനോ എല്ലാം സമയവും അധ്വാനവുമുണ്ട്.

പലപ്പോഴും ശാസ്ത്രീയമായ രീതികള്‍ അറിഞ്ഞുവയ്ക്കുന്നത് ഇത്തരത്തിലുള്ള ജോലികളുടെയെല്ലാം ഭാരവും കുറയ്ക്കും, സമയവും ലാഭിക്കാം. ഒപ്പം തന്നെ ഓരോ ചേരുവയും അത് പച്ചക്കറികളായാലും പഴങ്ങളായാലും എന്തുതന്നെ ആയാലും അതിന്‍റേതായ രീതിയില്‍ തന്നെ മുറിച്ചെടുക്കുകയോ ഒരുക്കിയെടുക്കുകയോ ചെയ്യുമ്പോഴാണ് അവയുടെ തനത് രുചിയും കിട്ടുക- കാണാനുള്ള ഭംഗിയുമുണ്ടാവുക.

ഇങ്ങനെ ക്യാപ്സിക്കം വൃത്തിയായും ഭംഗിയായും എങ്ങനെ മുറിച്ചെടുക്കാമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാപ്സിക്കം ഇന്ന് മിക്കവര്‍ക്കും അറിയാവുന്ന ഒന്ന് തന്നെയാണ്. പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലെല്ലാം ക്യാപ്സിക്കമുണ്ട്. മുളകിനോട് സാദൃശ്യമുള്ള രൂപവും രുചിയുമാണിതിന്. എന്നാല്‍ മുളകിനെക്കാളെല്ലാം വളരെ വലുതും, അത്ര എരുവില്ലാത്തതുമാണ് ഇത്. 

അതേസമയം ക്യാപ്സിക്കത്തിന് അതിന്‍റേതായ പല ഗുണങ്ങളുമുണ്ട് കെട്ടോ. അതുപോലെ തന്നെ ഓരോ വിഭവങ്ങള്‍ക്കും പ്രത്യേകമായ ഫ്ളേവര്‍ നല്‍കുന്നതിനും ക്യാപ്സിക്കം ഏറെ സഹായയകമാണ്.

എന്തായാലും ക്യാപ്സിക്കം വളരെ ഭംഗിയായി മുറിച്ചെടുക്കുന്ന രീതി എങ്ങനെയാണെന്ന് മനസിലാക്കിയെടുക്കാം. ക്യാപ്സിക്കത്തിന് പുറത്തുള്ള വരകളിലൂടെ തന്നെ കൃത്യമായി കത്തി കയറ്റി മുറിച്ചെടുക്കുന്നതാണ് ഈ രീതി. ഇങ്ങനെ ചെയ്യുമ്പോള്‍ അകത്തുള്ള അരിയും മറ്റും മുറിച്ചുവരുന്നതോടെ തന്നെ വേറെയായിരിക്കും. ഇതൊന്നും പിന്നീട് കഷ്ണങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കേണ്ട ജോലിയില്ലെന്ന് സാരം. 

വളരെ എളുപ്പത്തില്‍, എന്നാല്‍ ഏറ്റവും വൃത്തിയായും ഭംഗിയായും ക്യാപ്സിക്കം മുറിച്ച് കഷ്ണങ്ങളാക്കിയെടുക്കാൻ ഈ ടിപ് ഉപകരിക്കും. ഇനിയിത് കൂടുതലായി മനസിലാക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കൂടി കണ്ടുനോക്കൂ.

 

Also Read:- ചോറ് തയ്യാറാക്കാൻ മാത്രമല്ല അരി, ഇതാ അരി കൊണ്ടുള്ള മറ്റ് ചില ഉപയോഗങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ