മിക്കവര്‍ക്കും അരിക്ക് ഇങ്ങനെയുള്ള ഉപയോഗങ്ങളുള്ളതായി അറിയില്ല എന്നതാണ്. സത്യം. എന്തായാലും അരിയുടെ ഇത്തരത്തിലുള്ള ചില ഉപയോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

സാധാരണഗതിയില്‍ നമ്മള്‍ വീടുകളില്‍ അരി സൂക്ഷിക്കുന്നത് ചോറ് തയ്യാറാക്കാൻ തന്നെയാണ്. അക്കാര്യത്തില്‍ സംശയം വേണ്ട. ചോറോ, കഞ്ഞിയോ, മറ്റ് പലഹാരങ്ങളോ എല്ലാം തയ്യാറാക്കാൻ അരി ഉപയോഗിക്കാം. എന്നാല്‍ ഇങ്ങനെ ഭക്ഷണാവശ്യങ്ങള്‍ക്കൊന്നുമല്ലാതെ അരിക്ക് ചില ഉപയോഗങ്ങളുണ്ട്.

മിക്കവര്‍ക്കും അരിക്ക് ഇങ്ങനെയുള്ള ഉപയോഗങ്ങളുള്ളതായി അറിയില്ല എന്നതാണ്. സത്യം. എന്തായാലും അരിയുടെ ഇത്തരത്തിലുള്ള ചില ഉപയോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കത്തിയോ, അല്ലെങ്കില്‍ മെറ്റല്‍ കൊണ്ടുണ്ടാക്കിയിട്ടുള്ള ഉപകരണങ്ങളോ ആയുധങ്ങളോ ഒന്നും തുരുമ്പ് പിടിക്കാതിരിക്കാൻ അരിയില്‍ പൂഴ്ത്തിവയ്ക്കും. ഇത് പലര്‍ക്കും അറിയാത്ത കാര്യമാണ്. അല്‍പമെങ്കിലും നനവ് ഇരിക്കുമ്പോഴാണ് മെറ്റലില്‍ തുരുമ്പ് കയറുന്നത്. എന്നാല്‍ അരി ഇക്കാര്യത്തില്‍ വൻ സഹായകമാണ്. കാരണം ഇത്തിരി പോലും നനവിരിക്കാൻ അരിയിലാകുമ്പോള്‍ സാധിക്കില്ല. എല്ലാ നനവും അരി വലിച്ചെടുക്കും. 

രണ്ട്...

ഉപ്പ്, പഞ്ചസാര എന്നിവ വലിയ പാത്രത്തിലാക്കി സൂക്ഷിക്കുമ്പോള്‍ ഇത്തരി നനവെങ്ങാനും പറ്റിയാല്‍ ഇവ കട്ടയായി മാറാറുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ അല്‍പം അരി, ചെറിയൊരു കോട്ടണ്‍ തുണിയില്‍ കെട്ടി പഞ്ചസാരപ്പാത്രത്തിലോ ഉപ്പ് പാത്രത്തിലോ ഇട്ടുവച്ചാല്‍ മതി . ഉപ്പ് പാത്രത്തില്‍ അരി അങ്ങനെ തന്നെയും ഇട്ടുവയ്ക്കാം. 

മൂന്ന്...

മൂപ്പ് പാകമായ പഴങ്ങള്‍ നല്ലതുപോലെ പഴുപ്പിച്ചെടുക്കാൻ അരിയില്‍ പൂഴ്ത്തിവച്ചാല്‍ മതി. ചാക്കില്‍ കെട്ടി വയ്ക്കുന്നതിനെക്കാളും, പുറത്ത് വെറുതെ വയ്ക്കുന്നതിനെക്കാളുമെല്ലാം ഫലപ്രദമായി രുചി നഷ്ടപ്പെടാത്തവിധം പഴങ്ങള്‍ പഴുപ്പിക്കാൻ അരിയാണ് ഏറ്റവും ഉചിതം.

നാല്...

മിക്സിയുടെയോ ഗ്രൈൻഡറിന്‍റെയോ ബ്ലേഡുകള്‍ക്ക് മൂര്‍ച്ച കുറയുന്നത് അടുക്കളയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ബുദ്ധിമുട്ട് തന്നെയാണ്. ഇവയ്ക്കെല്ലാം മൂര്‍ച്ച കൂട്ടുന്നതിന് അല്‍പം അരിയിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുന്നതിലൂടെ സാധിക്കും. അരിയില്‍തട്ടിത്തട്ടി ബ്ലേഡ് മൂര്‍ച്ച വരികയാണ് ചെയ്യുന്നത്. 

അഞ്ച്...

പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനും അരി ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് നേരിയ പാത്രങ്ങളോ കുപ്പികളോ ഒക്കെ. ഇവയ്ക്ക് അകത്തേക്ക് നമുക്ക് ബ്രഷ് കടത്തി വൃത്തിയാക്കല്‍ പാടാണല്ലോ. പക്ഷേ സോപ്പുപൊടിക്കോ, സോപ്പുവെള്ളത്തിനോ ഒപ്പം അല്‍പം അരിമണികള്‍ കൂടി അകത്തിട്ട് നല്ലതുപോലെ കുലുക്കിയെടുത്ത് കഴിഞ്ഞാല്‍ പാത്രത്തിനകത്തുള്ള വഴുവഴുപ്പും അഴുക്കുമെല്ലാം ഇളകിപ്പോരും.

Also Read:- 'പ്രമേഹമുള്ള പുരുഷന്മാരില്‍ ഡിവോഴ്സ് നേടിയവര്‍ ശ്രദ്ധിക്കുക'; പുതിയ പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo