നേന്ത്രപ്പഴം കേടാകാതിരിക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്നൊരു സൂത്രം!

By Web TeamFirst Published Sep 4, 2020, 9:47 PM IST
Highlights

അധികയിനം പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നേന്ത്രപ്പഴത്തിന്റെ കാര്യത്തില്‍ മാത്രം എന്തുചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു എന്നല്ലാതെ ഒന്നും ചെയ്യാനുമില്ലെന്ന അവസ്ഥയാണ്

ലോക്ഡൗണ്‍ കാലത്ത് ഭക്ഷണസാധനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുകയെന്നതാണ് മിക്കവരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. എപ്പോഴും പുറത്തുപോകാനും ഫ്രഷായി ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാനുമെല്ലാം ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ മിക്കവരും ഒന്നിച്ച് വീട്ടുസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുക തന്നെയാണ് പതിവ്. 

എന്നാല്‍ ഇത്തരത്തില്‍ ഒന്നിച്ച് വാങ്ങി സൂക്ഷിക്കാനാകാത്ത ഒരു വിഭാഗമാണ് ഫ്രൂട്ട്‌സ്. അധികയിനം പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നേന്ത്രപ്പഴത്തിന്റെ കാര്യത്തില്‍ മാത്രം എന്തുചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു എന്നല്ലാതെ ഒന്നും ചെയ്യാനുമില്ലെന്ന അവസ്ഥയാണ്. 

എങ്കില്‍ ഇനി തൊട്ട്, പഴം ഇങ്ങനെ കേടാക്കി കളയേണ്ടതില്ല. ചെറിയൊരു സൂത്രം പ്രയോഗിച്ച് നമുക്ക് പഴങ്ങള്‍ക്ക് പരമാവധി ആയുസ് നല്‍കാം. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്. ഇതിന് ആകെ വേണ്ടത് പ്ലാസ്റ്റിക് റാപ് മാത്രമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് റാപ് ഇന്ന് സുലഭമാണ്.  

നേന്ത്രപ്പഴം ഓരോന്നായി ഞെട്ടിന്റെ ഭാഗം തകരാതെ അടര്‍ത്തിയെടുക്കുക. ശേഷം ഇതിന്റെ ഞെട്ടിന്റെ ഭാഗത്തായി പ്ലാസ്റ്റിക് റാപ് നന്നായി ചുറ്റിയെടുക്കുക. ഞെട്ടിന്റെ അഗ്രഭാഗത്ത് മാത്രമല്ല, കാമ്പ് തുടങ്ങുന്നിടം വരെ 'കവര്‍' ചെയ്യുന്ന തരത്തില്‍ വേണം റാപ് ചുറ്റാന്‍. ഇത്രയേ ഉള്ളൂ സംഗതി. 

ഇങ്ങനെ ചെയ്യുമ്പോള്‍ പഴത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്നത് തടയാനാകും. അതോടെ പഴം പെട്ടെന്ന് പഴുത്ത് കറുപ്പ് കയറുന്നത് ഒഴിവാക്കാനാകും. കൂടുതല്‍ ദിവസം പഴത്തിന് ആയുസും ലഭിക്കും.

Also Read:- ഇഞ്ചിയുടെ തൊലി കളയാന്‍ ഒരു 'ഈസി ടെക്‌നിക്'...

click me!