ഊണിന് വാഴപ്പിണ്ടി തോരൻ തയ്യാറാക്കാം

By Web TeamFirst Published Jun 5, 2021, 12:26 PM IST
Highlights

വാഴപ്പിണ്ടിയിൽ ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വാഴപ്പിണ്ടി കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. വാഴപ്പിണ്ടി തോരൻ തയ്യാറാക്കിയാലോ...

വാഴപ്പിണ്ടിയിൽ ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വാഴപ്പിണ്ടി കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. വാഴപ്പിണ്ടി തോരൻ തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

വാഴപ്പിണ്ടി                   ചെറുതായി അരിഞ്ഞത് ഒരു കപ്പ്
തേങ്ങ                           കാൽ കപ്പ്
പച്ചമുളക്                      2 എണ്ണം
ജീരകം                         കാൽ സ്പൂൺ
കറിവേപ്പില                ആവശ്യത്തിന്
മഞ്ഞൾപൊടി            കാൽ സ്പൂൺ
എണ്ണ                               3 സ്പൂൺ
ചുവന്ന മുളക്              3 എണ്ണം
കടുക്                            ഒരു സ്പൂൺ
കറിവേപ്പില                 ഒരു തണ്ട്

തയ്യാറാക്കുന്ന വിധം...

ആദ്യം ചീന ചട്ടി ചൂടാകാൻ വയ്ക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്ക്കുക. തേങ്ങ , പച്ചമുളക് , ജീരകം , മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടു രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ വളരെ ഹെൽത്തിയായ ഒരു തോരൻ ആണ് വാഴപ്പിണ്ടി തോരൻ.

തയ്യാറാക്കിയത്:
ആശ,
ബാം​ഗൂർ

click me!