ചോറിന് കളർഫുൾ ബീറ്റ്റൂട്ട് ചമ്മന്തി തയ്യാറാക്കിയാലോ...

Web Desk   | Asianet News
Published : Feb 14, 2021, 12:36 PM ISTUpdated : Feb 14, 2021, 12:39 PM IST
ചോറിന് കളർഫുൾ ബീറ്റ്റൂട്ട് ചമ്മന്തി തയ്യാറാക്കിയാലോ...

Synopsis

ബീറ്റ്റൂട്ട് കൊണ്ട് ഒരു വെറൈറ്റി കളർഫുൾ ചമ്മന്തി തയാറാക്കിയാലോ?....

ബീറ്റ്റൂട്ട് കൊണ്ട് കിച്ചടിയും തോരനും അച്ചാറുമൊക്കെ ഉണ്ടാക്കാറുണ്ടല്ലോ...ബീറ്റ്റൂട്ട് കൊണ്ട് ഒരു വെറൈറ്റി കളർഫുൾ ചമ്മന്തി തയാറാക്കിയാലോ?

വേണ്ട ചേരുവകൾ...

 ബീറ്റ്റൂട്ട്              1 എണ്ണം
മാങ്ങാ                 1 എണ്ണം
കാന്താരി മുളക്  5 എണ്ണം
ചുവന്നുള്ളി          4 എണ്ണം
ഇഞ്ചി                  2 ചെറിയ കഷ്ണം
കറിവേപ്പില        ഒരു തണ്ട്
 തേങ്ങ               1/2 കപ്പ്‌
 ഉപ്പ്                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. തണുത്തതിന് ശേഷം എടുത്ത് വച്ചിരിക്കുന്ന മാങ്ങാ, കാന്താരി മുളക്, ചുവന്നുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവയും വഴറ്റി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ടും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതു നന്നായി അരഞ്ഞതിനു ശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ബീറ്റ്റൂട്ട് ചമ്മന്തി തയ്യാറായി...

നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കിയാലോ...?

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍