Asianet News MalayalamAsianet News Malayalam

സപ്പോട്ട കൊണ്ട് മിൽക്ക് ഷേക്ക് ഇങ്ങനെ തയ്യാറാക്കൂ

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു. 

how to make chikoo milk shake
Author
Trivandrum, First Published Mar 31, 2021, 4:49 PM IST

രുചി മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണ് സപ്പോട്ട. ചിക്കു എന്ന് വിളിപ്പേരുള്ള ഈ പഴം പോഷക ഫലങ്ങൾ ധാരാളം അടങ്ങിയതാണ്. സപ്പോട്ടയിൽ  വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. 

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു. സപ്പോട്ടയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ മലബന്ധം അകറ്റുന്നു.  ഊർജ്ജവും ഉന്മേഷവും നൽകുന്ന സപ്പോട്ട കൊണ്ട് മിൽക്ക് ഷേക്ക് ഈസിയായി തയ്യാറാക്കാവുന്നതാണ്. 

വേണ്ട ചേരുവകൾ...

ചിക്കു (സപ്പോട്ട )                       3 എണ്ണം 
തണുപ്പിച്ച പാൽ                        2 ഗ്ലാസ്‌ 
പഞ്ചസാര                               ആവശ്യത്തിന് 
അണ്ടിപ്പരിപ്പ് / ഐസ്ക്രീം      optional 

തയ്യാറാക്കുന്ന വിധം.... 

നന്നായി പഴുത്ത സപ്പോട്ട, രണ്ടായി മുറിച്ച് ഉള്ളിലെ കുരുകളഞ്ഞു തോൽ ഒഴികെ ബാക്കി മൃദുവായ ഭാഗം മാത്രം സ്പൂൺ ഉപയോഗിച്ച് എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്കിടുക. ഇതിലേക്ക്  തണുത്ത പാലും, ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് (അണ്ടിപ്പരിപ്പ്  വേണമെങ്കിൽ ചേർക്കാം ) നന്നായി അടിച്ചു എടുക്കുക. ഒരു ഗ്ലാസ്സിലേക്ക് മാറ്റിയ ശേഷം ഐസ് ‌ക്യൂബ് ചേർക്കാം. വേണമെങ്കിൽ ഐസ്ക്രീം ഉപയോ​ഗിച്ച് അലങ്കരിക്കുകയും ചെയ്യാം.

ഗുലാബ് ജാമുൻ കഴിക്കണമെന്ന് തോന്നുന്നുണ്ടോ...? ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

തയ്യാറാക്കിയത്:
ആശ,
ബാം​ഗ്ലൂർ

Follow Us:
Download App:
  • android
  • ios