വെണ്ടയ്ക്ക കൊണ്ടൊരു കറുമുറു; റെസിപ്പി

Web Desk   | Asianet News
Published : Feb 01, 2022, 09:10 AM ISTUpdated : Feb 01, 2022, 09:21 AM IST
വെണ്ടയ്ക്ക കൊണ്ടൊരു കറുമുറു; റെസിപ്പി

Synopsis

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം. ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

വേണ്ട ചേരുവകൾ...

വെണ്ടയ്ക്ക                            100 ഗ്രാം
കടലമാവ്                          2 മുതൽ 3 ടേബിൾ സ്പൂൺ
അരിപൊടി                          1 ടേബിൾ സ്പൂൺ
മുളക് പൊടി                        1 ടീസ്പൂൺ
മഞ്ഞൾ പൊടി                   1/4 ടീസ്പൂൺ
മല്ലി പൊടി                           1/2 ടീസ്പൂൺ
ഗരം മസാല                        1/2 ടീസ്പൂൺ
ചാറ്റ് മസാല                           1 ടീസ്പൂൺ
ലെമൺ ജ്യൂസ്‌                       1 ടീസ്പൂൺ
ഉപ്പ്                                     ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക. അതിലേക്കു ഉപ്പും മുളക് പൊടിയും മറ്റു മസാലകളും നാരങ്ങ നീരും ചേർത്ത് ഇളക്കുക. ശേഷം 2  ടേബിൾ സ്പൂൺ കടലമാവും അരിപൊടിയും ചേർത്ത് ഇളക്കുക.
അതിലേക്കു ചെറുതായി വെള്ളം തളിച്ച് മസാലകളും ഉപ്പും വെണ്ടക്കയിലേക്ക് പിടിപ്പിച്ചതിന് ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു എടുക്കാം. ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

തയ്യാറാക്കിയത്:
പ്രഭ, ദുബായ്

Read more ഓറഞ്ച് ജ്യൂസ് ദാ ഇങ്ങനെ തയ്യാറാക്കാം

PREV
click me!

Recommended Stories

ഭക്ഷണം കേടുവരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ലോക ഭക്ഷ്യസുരക്ഷാ ദിനം 2026: നമ്മുടെ ചില തെറ്റായ ധാരണകളും അവയുടെ യാഥാർത്ഥ്യങ്ങളും