Asianet News MalayalamAsianet News Malayalam

ഓറഞ്ച് ജ്യൂസ് ദാ ഇങ്ങനെ തയ്യാറാക്കാം

ഓറഞ്ച് ജ്യൂസ് ഇനി അൽപം വ്യത്യസ്തമായി തന്നെ തയ്യാറാക്കാം. ഓറഞ്ചും ​ഗ്ലൂക്കോസും ചേർത്തുള്ള ഒരു ഹെൽത്തി ജ്യൂസ് തയ്യാറാക്കിയാലോ... 
 

how to make orange glucose juice
Author
Trivandrum, First Published Jan 29, 2022, 4:43 PM IST

ജ്യൂസുകൾ എപ്പോഴും ആരോ​ഗ്യത്തിന് നല്ലതാണ്. വിവിധ രുചിയിലുള്ള ജ്യൂസുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം.
ഓറഞ്ചിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് ജ്യൂസ് ഇനി അൽപം വ്യത്യസ്തമായി തന്നെ തയ്യാറാക്കാം. ഓറഞ്ചും ​ഗ്ലൂക്കോസും ചേർത്തുള്ള ഒരു ഹെൽത്തി ജ്യൂസ് തയ്യാറാക്കിയാലോ... 

വേണ്ട ചേരുവകൾ...

ഓറഞ്ച്                            2 എണ്ണം
​ഗ്ലൂക്കോസ്                     2 ടീസ്പൂൺ 
വെള്ളം                           ഒരു ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം...

ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ​ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.

തയ്യാറാക്കിയത്:
ആശ രാജനാരായണമൻ

Read more : എളുപ്പം തയ്യാറാക്കാം ഫ്രൂട്ട് സേമിയ കസ്റ്റർഡ്; റെസിപ്പി

Follow Us:
Download App:
  • android
  • ios