വായിലിട്ടാൽ അലിഞ്ഞ് പോകുന്ന കാരമൽ ഹൽവ; റെസിപ്പി

Web Desk   | Asianet News
Published : Sep 06, 2021, 10:41 PM ISTUpdated : Sep 07, 2021, 09:08 AM IST
വായിലിട്ടാൽ അലിഞ്ഞ് പോകുന്ന കാരമൽ ഹൽവ; റെസിപ്പി

Synopsis

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന അടിപൊളി കാരമൽ ഹൽവ കഴിക്കണമെന്നുണ്ടോ...? എങ്കിൽ ഒന്നും ആലോചിക്കേണ്ട. കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ കാരമൽ ഹൽവ തയ്യാറാക്കാം...

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന അടിപൊളി കാരമൽ ഹൽവ കഴിക്കണമെന്നുണ്ടോ...? എങ്കിൽ ഒന്നും ആലോചിക്കേണ്ട. കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ കാരമൽ ഹൽവ തയ്യാറാക്കാം...

വേണ്ട ചേരുവകൾ....

1. റവ                             1 കപ്പ്‌
2. പഞ്ചസാര                ഒന്നേകാൽ കപ്പ്
3. നെയ്യ്                         1/2 കപ്പ്
4. അണ്ടിപ്പരിപ്പ്            1/4 കപ്പ്
5. ചെറി അരിഞ്ഞത്   1 ടേബിൾസ്പൂൺ
6. റോസ് വാട്ടർ           1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

രണ്ട് കപ്പ് വെള്ളത്തിൽ റവ കുതിരാൻ വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഉരുകി തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കുക. പഞ്ചസാര ഉരുകി കഴിയുമ്പോൾ തീ കുറച്ച  ശേഷം കുതിർത്തു വച്ചിരിക്കുന്ന റവ ചേർക്കുക. ചെറിയും, അണ്ടിപ്പരിപ്പും ചേർത്തിളക്കുക. ഹൽവ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ റോസ് വാട്ടർ ചേർത്തു വാങ്ങുക. ഒരു പരന്ന പാത്രത്തിൽ ഒഴിച്ചു വയ്ക്കുക. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍