കാരറ്റും തേങ്ങയും കൊണ്ട് കിടിലൊരു ലഡു ഉണ്ടാക്കിയാലോ...

By Web TeamFirst Published Dec 29, 2020, 4:22 PM IST
Highlights

കാരറ്റ് കൊണ്ട് കിടിലൻ ലഡു ഉണ്ടാക്കിയാലോ. എങ്ങനെയാണ് കാരറ്റ് ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം....

ലഡു നമ്മുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു സ്വീറ്റാണ്. പലതരത്തിലുള്ള ലഡുകൾ ഇന്നുണ്ട്. കാരറ്റ് കൊണ്ട് കിടിലൻ ലഡു ഉണ്ടാക്കിയാലോ. എങ്ങനെയാണ് കാരറ്റ് ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം....

വേണ്ട ചേരുവകൾ...

കാരറ്റ്  അരകിലോ      (ചെറുതായി അരിഞ്ഞത്)
പഞ്ചസാര                      180 ഗ്രാം,
തേങ്ങ                       1 കപ്പ് (ചിരകിയത്) 
അണ്ടിപ്പരിപ്പ്                  5 എണ്ണം 
ഉണക്കമുന്തിരി              5 എണ്ണം 
 നെയ്യ്                             ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം കട്ടിയുള്ള പാനിൽ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി കഴിഞ്ഞാൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. കോരിയെടുത്തശേഷം നെയ്യിലേക്ക് കാരറ്റ് ചേർത്ത് നന്നായി വഴറ്റണം. വെന്തുവരുമ്പോൾ പഞ്ചസാരയും തേങ്ങയും ചേർത്തിളക്കി നല്ലതുപോലെ യോജിപ്പിച്ച ശേഷം ഏലയ്ക്ക ചേർക്കുക. ശേഷം ഉണക്കമുന്തിയും അണ്ടിപ്പരിപ്പും ചേർത്ത് ഉരുട്ടി എടുക്കുക.

click me!