ചൂട് ചായോടൊപ്പം കിടിലൻ 'ചക്ക ബജി' കഴിച്ചാലോ...

By Web TeamFirst Published Jun 7, 2020, 9:31 PM IST
Highlights

ചൂട് ചായോടൊപ്പം കിടിലൻ 'ചക്ക ബജി' കഴിച്ചാലോ. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ചക്കപ്പുഴുക്ക്, ചക്ക എരിശേരി, ചക്കത്തോരൻ, ചക്കപ്രഥമൻ, ചക്ക അട ഇങ്ങനെ പോകുന്നു ചക്ക കൊണ്ടുള്ള വിഭവങ്ങൾ. ചക്ക കൊണ്ട് ബജി ഉണ്ടാക്കിയിട്ടുണ്ടോ. നല്ലൊരു നാല് മണി പലഹാരമാണ് 'ചക്ക ബജി'. ചൂട് ചായോടൊപ്പം കിടിലൻ ചക്ക ബജി തയ്യാറാക്കിയാലോ. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചക്കച്ചുള (വിളഞ്ഞത്)         10 എണ്ണം 
കടലമാവ്                                50 ഗ്രാം
അരിപ്പൊടി                            2 ടീസ്പൂൺ 
മുളകുപൊടി                         മുക്കാൽ ടീസ്പൂൺ 
മഞ്ഞൾപ്പൊടി                      കാൽ ടീസ്പൂൺ 
കായപ്പൊടി                           കാൽ ടീസ്പൂൺ 
കുരുമുളകുപൊടി               കാൽ ടീസ്പൂൺ 
ഉപ്പ്                                             പാകത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പാകത്തിൽ തയ്യാറാക്കുക. ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ചക്ക ബജി തയ്യാറായി...

'ഐസ് ടീ' വീട്ടിൽ തന്നെ തയ്യാറാക്കാം....

തയ്യാറാക്കിയത്:
​ഗീത കുമാരി 

click me!