Chocolate Sandwich Recipe : വെറും നാല് ചേരുവകൾ മതി, ചോക്ലേറ്റ് സാൻഡ്‌വിച്ച് എളുപ്പം തയ്യാറാക്കാം

Web Desk   | Asianet News
Published : Dec 25, 2021, 04:30 PM ISTUpdated : Dec 25, 2021, 04:35 PM IST
Chocolate Sandwich Recipe :  വെറും നാല് ചേരുവകൾ മതി, ചോക്ലേറ്റ് സാൻഡ്‌വിച്ച് എളുപ്പം തയ്യാറാക്കാം

Synopsis

കുട്ടികൾക്ക് എപ്പോഴും ഇഷ്ടമുള്ള ഫ്ളേവറാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കൊണ്ടുള്ള വിഭവങ്ങൾക്ക് എപ്പോഴും ആവശ്യക്കാർ ഏറെയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ...?

കുട്ടികൾക്ക് എപ്പോഴും ഇഷ്ടമുള്ള ഫ്ളേവറാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കൊണ്ടുള്ള വിഭവങ്ങൾക്ക് എപ്പോഴും ആവശ്യക്കാർ ഏറെയാണ്. ചോക്ലേറ്റ് കേക്ക്, ചോക്ലേറ്റ് പുഡ്ഡിംഗ്, ചോക്ലേറ്റ് പായസം ഇങ്ങനെ നിരവധി വിഭവങ്ങൾ...കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ...?

വേണ്ട ചേരുവകൾ...

ബ്രെഡ് സ്ലൈസസ്                    10 എണ്ണം
ഡാർക്ക്‌ ചോക്ലേറ്റ്                    കാൽ കപ്പ്
ചോക്ലേറ്റ് സിറപ്പ്                       കാൽ കപ്പ്
വെണ്ണ                                          കാൽ കപ്പ്
ചോക്ലേറ്റ് ബോൾസ്               ഡെക്കറേറ്റ് ചെയ്യാൻ ആവശ്യത്തിന്
സാൻഡ്‌വിച്ച് മേക്കർ ഗ്യാസിൽ വയ്ക്കുന്നത് 

തയ്യാറാക്കുന്ന വിധം...

ബ്രെഡിന്റെ രണ്ടു വശത്തും വെണ്ണ നന്നായി പുരട്ടി ദോശകല്ലിലോ, സാൻഡ്‌വിച്ച് മേക്കറിലോ നന്നായി ചൂടാക്കി എടുക്കുക. മൊരിഞ്ഞ ബ്രഡിലേഡ്ലേക്ക് ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്കു ചോക്ലേറ്റ് പീസ് ചെറുതായി അരിഞ്ഞതും ചേർത്ത് മുകളിൽ പല നിറത്തിലെ ചോക്ലേറ്റ് ബോൾസ് കൂടെ ചേർത്ത് വീണ്ടും സാൻഡ്‌വിച്ച് മേക്കറിൽ വച്ചു നന്നായി ചൂടാക്കി എടുക്കുക. സ്പെഷ്യൽ ചോക്ലേറ്റ് സാൻഡ്‌വിച്ച് റെഡിയായി...

തയ്യാറാക്കിയത്:
സോണിയ ബെെജു

ക്രിസ്മസ് സ്പെഷ്യൽ; ക്യാരറ്റ് ഹൽവ ഇങ്ങനെ തയ്യാറാക്കി നോക്കൂ
 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍