
വേണ്ട ചേരുവകൾ...
മൈദ മുക്കാൽ കപ്പ്
കസ്റ്റഡ് പൗഡർ കാൽ കപ്പ്
പഞ്ചസാര പൊടിച്ചത് അര കപ്പ്
പാൽ അര കപ്പ്
ബട്ടർ കാൽ കപ്പ്
വിനാഗിരി കാൽ ടീസ്പൂൺ
ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ അര ടീസ്പൂൺ
വാനില എസ്സൻസ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം ബട്ടറും പഞ്ചസാരയും യോജിപ്പിക്കണം. ശേഷം പാലും വാനില എസ്സെൻസും വിനാഗിരിയും ചേർക്കുക, ഇളക്കി യോജിപ്പിച്ചെടുക്കുക.
ഇനി പൊടികൾ ചേർത്ത് കൊടുക്കാം... നന്നായി ഇളക്കി യോജിപ്പിച്ച് ഫോൾഡ് ചെയ്തെടുക്കുക.
ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ശേഷം 180 ഡിഗ്രിയിൽ 15 - 20 മിനിറ്റ് ബേക്ക് ചെയ്യാം.