ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്...

By Web TeamFirst Published Apr 4, 2019, 3:07 PM IST
Highlights

ശരീരഭാരം കുറയ്‌ക്കുന്നതിനോ മറ്റോ രാവിലെ ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ സൂക്ഷിക്കുക.

ശരീരഭാരം കുറയ്‌ക്കുന്നതിനോ മറ്റോ രാവിലെ ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ സൂക്ഷിക്കുക, അധികംവൈകാതെ നിങ്ങളുടെ ഹൃദയാരോഗ്യം അപകടത്തിലാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, ഹൃദയധമനികളുടെ കനം വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ പുതിയ പഠനങ്ങള്‍ പറയുന്നത്.

ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരുന്നാല്‍, അതിറോസ്‌ക്ലീറോസിസ് എന്ന തരം ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഹൃദയാരോഗ്യം മാത്രമല്ല, മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്കും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതുവഴി ഇടയാക്കും.

രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ല രീതിയില്‍ കുറയുന്നു. ഇത് ശരീരത്തിലെ ഛയാപചയപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. 

click me!