ഗുലാബ് ജാമുൻ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം

Published : Feb 13, 2024, 08:55 PM IST
ഗുലാബ് ജാമുൻ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം

Synopsis

പാൽപ്പൊടി കൊണ്ട് എളുപ്പത്തിൽ ഗുലാബ് ജാമുൻ ഉണ്ടാക്കിയെടുക്കാം..

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്വീറ്റാണ് ഗുലാബ് ജാമുൻ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തന്നെ ഗുലാബ് ജാമുൻ തയ്യാറാക്കാവുന്നതാണ്. 

വേണ്ട ചേരുവകൾ...

പാൽപൊടി 1 കപ്പ്
 മൈദ 120 ഗ്രാം
ബേക്കിങ് പൗഡർ 1 1/2 ടീസ്പൂൺ
പഞ്ചസാര 60 ഗ്രാം
പാൽ 50 മില്ലി
റോസ് എസ്സൻസ് ആവശ്യത്തിന്
നെയ്യ്   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പാൽപൊടി, മൈദ, ബേക്കിങ് പൗഡർ , നെയ്യ്, പാല് എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. നല്ലതുപോലെ കുഴച്ചശേഷം ചെറിയ ഉരുളാക്കി എടുക്കുക. ശേഷം നെയ്യിൽ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി തണുത്ത ശേഷം പാനിയിലേക്ക് ഓരോ ഉരുളകൾ ഇടുക. സെറ്റാകാൻ കുറച്ച് നേരം മാറ്റിവയ്ക്കുക. ശേഷം കഴിക്കുക.

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

 

 

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ