Mango Rasam : ഊണിന് മാങ്ങാ രസം ആയാലോ? റെസിപ്പി

Web Desk   | Asianet News
Published : Feb 16, 2022, 10:38 AM ISTUpdated : Feb 16, 2022, 11:09 AM IST
Mango Rasam : ഊണിന് മാങ്ങാ രസം ആയാലോ? റെസിപ്പി

Synopsis

അൽപം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ.. മാങ്ങ കൊണ്ടുള്ള രസം. വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ മാങ്ങാ രസം...

രസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ മികച്ചൊരു മരുന്നാണ് രസം. അൽപം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ.. മാങ്ങ കൊണ്ടുള്ള രസം. വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ മാങ്ങാ രസം...

വേണ്ട ചേരുവകൾ...

1. മാങ്ങ                                               1 എണ്ണം
2. തൂവരപരിപ്പ്                              കാൽ കപ്പ് ( വേവിച്ചത് )
3. മല്ലി
   കുരുമുളക്
   ജീരകം                                            അര ടീ സ്പൂൺ വീതം
വറ്റൽ മുളക്                                     2 എണ്ണം
4. എണ്ണ                                               ഒരു ടേബിൾ സ്പൂൺ
  കടുക്                                                  അര സ്പൂൺ
 മുളക്                                                    2 എണ്ണം
 കറിവേപ്പില                                        ഒരു തണ്ട്
5. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്  ഒരു സ്പൂൺ വീതം
തക്കാളി                                          1 (ചെറുതായി അരിയുക )
6. ഉപ്പ്                                                 ആവശ്യത്തിന്
  പഞ്ചസാര                                       1/2 ടീ സ്പൂൺ
വെള്ളം                                                     2 കപ്പ്

തയ്യാറാക്കുന്ന വിധം...
 
* മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയ ശേഷം വേവിച്ച് അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകൾ എണ്ണയില്ലാതെ വറുത്തു പൊടിച്ച് മാങ്ങയിൽ ചേർക്കുക.
* ഒരു ചീന ചട്ടിയിൽ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകൾ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേർക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേർത്ത് തിളക്കുമ്പോൾ കായപ്പൊടി ചേർത്ത് അടച്ചു വെച്ചു ചെറിയ തീയിൽ മൂന്നു നാലു മിനിട്ട് കൂടി തിളപ്പിച്ചു മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തു വാങ്ങുക.

തയ്യാറാക്കിയത്:
സരിത സുരേഷ്
ഹരിപ്പാട്

Read more നെല്ലിക്കയും തൈരും ഉണ്ടെങ്കിൽ ഒരു കിടിലൻ കറി തയ്യാറാക്കാം

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ