Oats Puri Recipe : ഓട്സ് കൊണ്ട് പൂരി ഈസിയായി തയ്യാറാക്കാം

Published : Jul 01, 2022, 03:17 PM ISTUpdated : Jul 01, 2022, 03:53 PM IST
Oats Puri Recipe : ഓട്സ് കൊണ്ട് പൂരി ഈസിയായി തയ്യാറാക്കാം

Synopsis

പൂരി പലർക്കും ഇഷ്ടമുള്ള പലഹാരമാണല്ലോ. ഓട്സ് കൊണ്ട് പൂരി തയ്യാറാക്കിയിട്ടുണ്ടോ? വളരെ എളുപ്പം എങ്ങനെയാണ് ഓട്സ് പൂരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?  

ഓട്സ് കൊണ്ട് ദോശയും ഉപ്പുമാവുമെല്ലാം നിങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. എങ്കിൽ ഇനി മുതൽ ഓട്സ് കൊണ്ട് സോഫ്റ്റായ പൂരി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ....

ഓട്സ്                        ഒരു കപ്പ് ( നന്നായി പൊടിച്ചത്)
​ഗോതമ്പുപൊടി           2 കപ്പ്
ഉപ്പ്                           അര ടീസ്പൂൺ
പഞ്ചസാര                  അര ടീസ്പൂൺ
നെയ്യ്                         ഒരു സ്പൂൺ
വെള്ളം                     ആവശ്യത്തിന്
എണ്ണ                    വറുക്കാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്സ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം പൊടിച്ച ഓട്സ്, ഗോതമ്പുപൊടി, ഉപ്പ്, പഞ്ചസാര, നെയ്യ് എന്നിവ ഒരു പാത്രത്തിൽ മിക്സ് ചെയ്ത് നന്നായി കുഴച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്ന പരുവത്തിൽ എടുക്കുക.  മാവ് ഉടനെ തന്നെ ചെറിയ ഉരുളകളാക്കി മാറ്റുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. ഒരു ചപ്പാത്തിപ്പലകയിൽ അല്പം എണ്ണ തടവി ഓരോ ഉരുളയും കനംകുറച്ച് പരത്തിയെടുക്കുക. പരത്തിയെടുത്ത പൂരി തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക. ഓട്സ് പൂരി തയ്യാർ...

Read more  മഷ്‌റൂം ബിരിയാണി ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍