Easy Achappam Recipe : കറുമുറെ കൊറിക്കാൻ നല്ല നാടൻ അച്ചപ്പം വീട്ടിൽ തയ്യാറാക്കാം

Web Desk   | Asianet News
Published : May 30, 2022, 08:06 PM ISTUpdated : May 30, 2022, 08:08 PM IST
Easy Achappam Recipe :  കറുമുറെ കൊറിക്കാൻ നല്ല നാടൻ അച്ചപ്പം വീട്ടിൽ തയ്യാറാക്കാം

Synopsis

നല്ല നാടൻ അച്ചപ്പം എളുപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

അച്ചപ്പം, കുഴലപ്പം , നെയ്യപ്പം ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളാണ്. നല്ല നാടൻ അച്ചപ്പം എളുപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 
വേണ്ട ചേരുവകൾ...

അരിപൊടി (ഇടിയപ്പത്തിന്റെ പൊടി )   2 കപ്പ്
മൈദ                                                           2 സ്പൂൺ
എള്ള്                                                           3 സ്പൂൺ
നെയ്യ്                                                            2 സ്പൂൺ
എണ്ണ                                                          1/2 ലിറ്റർ
പഞ്ചസാര                                                   1 കപ്പ്
ഉപ്പ്                                                             ഒരു നുള്ള്
തേങ്ങാ പാൽ                                               2 കപ്പ് 

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിൽ, അരിപൊടി, മൈദ, ഉപ്പ് എന്നിവ തേങ്ങാ പാൽ ഒഴിച്ച് നന്നായി അരച്ച് എടുക്കുക.
അരച്ച മാവ്  ഒരു പാത്രത്തിൽ ഒഴിച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി കലക്കി 10 മിനുട്ട് അടച്ചു വയ്ക്കുക.
ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് അച്ചപ്പത്തിന്റെ അച്ച് മുക്കി വയ്ക്കുക. നന്നായി തിളച്ചു അച്ചും ചൂടായി കഴിയുമ്പോൾ അച്ച് മാവിൽ മുക്കി എണ്ണയിൽ വച്ചു അച്ചപ്പം തയ്യാറാക്കി എടുക്കാം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

ഈസിയായി തയ്യാറാക്കാവുന്ന ഫ്രൈഡ് ബനാന ബോൾസ്‌ ; റെസിപ്പി

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍