Special Thengai Chammanthi Recipe : ഊണിനൊപ്പം തൊട്ടുകൂട്ടാൻ സ്പെഷ്യൽ ചമ്മന്തി; റെസിപ്പി

Web Desk   | Asianet News
Published : Jun 02, 2022, 08:51 PM ISTUpdated : Jun 02, 2022, 09:24 PM IST
Special Thengai Chammanthi Recipe : ഊണിനൊപ്പം തൊട്ടുകൂട്ടാൻ സ്പെഷ്യൽ ചമ്മന്തി; റെസിപ്പി

Synopsis

ഊണിനൊപ്പം അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ കറിയൊന്നും ചിലർക്ക് വേണ്ട എന്ന് തന്നെ പറയാം. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാം ഒരു സ്പെഷ്യൽ ചമ്മന്തി.  

ഊണിനൊപ്പം അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ കറിയൊന്നും ചിലർക്ക് വേണ്ട എന്ന് തന്നെ പറയാം. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാം ഒരു സ്പെഷ്യൽ ചമ്മന്തി.

വേണ്ട ചേരുവകൾ...

തേങ്ങ                             2 കപ്പ്   
ചെറിയ ഉള്ളി                5 എണ്ണം
 പുളി                           ആവശ്യത്തിന്
 ഇഞ്ചി                        ഒരു ചെറിയ കഷ്ണം
വറ്റൽമുളക്                10 എണ്ണം
 കറിവേപ്പില                ഒരു തണ്ട്
മുളകുപൊടി             ഒരു ടീസ്പൂൺ 
   ഉപ്പ്                             ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യമൊന്ന് വറ്റൽമുളക് ഒന്ന് ചുട്ടെടുക്കണം. ശേഷം വറ്റൽ മുളകും മുളക് പൊടിയും ചൂടാക്കി എടുക്കുക. മുളക് ചേർത്ത് ചെറുതായൊന്ന് ചൂടായി കഴിഞ്ഞാൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് നന്നായി ചൂടാക്കുക. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ അടിച്ചെടുക്കുക. ചൂട് ചോറും കഞ്ഞിയുടെ കൂടെ കഴിക്കാൻ പറ്റിയ തനിനാടൻ ചമ്മന്തിയാണിത്..

തയ്യാറാക്കിയത്:
രശ്മി രഞ്ജിത് 

PREV
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍