Wheat Dosa Recipe : ബ്രേക്ക് ഫാസ്റ്റിന് രുചികരമായ ​ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

By Web TeamFirst Published Aug 12, 2022, 11:27 PM IST
Highlights

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചിയിൽ ​ഗോതമ്പ് ദോശ ഈസിയായി തയ്യാറാക്കാം.

പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് പ്രിയപ്പെട്ട പലഹാരമാണ് ദോശ. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയും കൂടിയാണ്. എന്നാൽ ദിവസവും ദോശയായലും മടുത്ത് പോകും. മുട്ട ദോശ, റവ ദോശ, ചീസ് ദോശ, മസാല ദോശ, ഒണിയൻ ദോശ, വെജിറ്റബിൾ ദോശ, പനീർ ദോശ ഇങ്ങനെ വിവിധ രുചിയിലുള്ള ദോശകളുണ്ട്. 

ദോശയിൽ അൽപം വെറെെറ്റി പരീക്ഷിക്കുന്നത് നല്ലതാണ്. ഗോതമ്പ് ദോശ പലർക്കും ഇഷ്ടമുള്ള ഒന്നാണ്. അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചിയിൽ ​ഗോതമ്പ് ദോശ ഈസിയായി തയ്യാറാക്കാം. തക്കാളി ചട്ണി, തേങ്ങ ച്ടണി എന്നിവയ്ക്കൊപ്പം ഈ ദോശ കഴിക്കാം.

വേണ്ട ചേരുവകൾ....

ഗോതമ്പ് പൊടി              1 കപ്പ്
മല്ലിയില                        2 സ്പൂൺ
ജീരകം                       അര ടീസ്പൂൺ
ഉപ്പ്                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം..

ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ യോജിപ്പിക്കുക. താൽപര്യമുള്ളവർക്ക് കാരറ്റ്, സവാള പോലുള്ള പച്ചക്കറികൾ വേണമെങ്കിൽ അതും ഗ്രേറ്റ് ചെയ്ത് ചേർക്കാവുന്നതാണ്. ബൗളിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് ഇളക്കി മാവ് തയ്യാറാക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് രണ്ടര കപ്പ് വെള്ളം എന്നതാണ് കണക്ക്. ഈ മാവ് പുളിക്കാനായി മാറ്റി വയ്‌ക്കേണ്ടതില്ല. ഉടൻ തന്നെ ചുട്ടെടുക്കാം. പാൻ നന്നായി ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക.വശങ്ങളിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ചു കൊടുക്കാം. നല്ലത് പോലെ മൊരിഞ്ഞ് കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റുക. 

വെറും നാല് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ഷേക്ക് ; റെസിപ്പി

 

click me!