ബ്രേക്ക്ഫാസ്റ്റിന് കിടിലൻ മുട്ട ദോശ തയ്യാറാക്കിയാലോ...

Web Desk   | Asianet News
Published : Feb 06, 2021, 07:45 AM IST
ബ്രേക്ക്ഫാസ്റ്റിന് കിടിലൻ മുട്ട ദോശ തയ്യാറാക്കിയാലോ...

Synopsis

 വ്യത്യസ്ത രുചിയിലുള്ള ദോശകളുണ്ട്... ബ്രേക്ക്ഫാസ്റ്റിന് രുചികരമായ മുട്ട ദോശ തയ്യാറാക്കിയാലോ... 

ദോശ മലയാളികളുടെ പ്രധാനപ്പെട്ട ബ്രേക്ക്ഫാസ്റ്റ് വിഭവമാണല്ലോ.. വ്യത്യസ്ത രുചിയിലുള്ള ദോശകളുണ്ട്... ബ്രേക്ക്ഫാസ്റ്റിന് രുചികരമായ മുട്ട ദോശ തയ്യാറാക്കിയാലോ... എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ദോശമാവ്            2 കപ്പ് 
കാരറ്റ്                  2 എണ്ണം(ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി       9 എണ്ണം
പച്ചമുളക്            3 എണ്ണം
ഇഞ്ചി                 1 ചെറിയ കഷണം
തക്കാളി              1 എണ്ണം (ചെറുതായി അരിഞ്ഞത്)
മുട്ട                      2 എണ്ണം
ക്രഷ്ഡ് ചില്ലി    2 ടേബിൾ സ്പൂൺ
കറിവേപ്പില       ആവശ്യത്തിന്
ഉപ്പ്                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

 അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും രണ്ട് കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. ശേഷം എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക.

ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളിൽ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ തയ്യാറായി....

ബീറ്റ്റൂട്ട് മുറുക്ക് ഈസിയായി തയ്യാറാക്കാം

PREV
click me!

Recommended Stories

പ്രഭാതഭക്ഷണത്തിന് പഴുത്ത പപ്പായ കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്
വലിച്ചെറിയരുത്, അറിയാം നാരങ്ങ തോടിന്റെ 5 ആരോഗ്യ ഗുണങ്ങൾ