Asianet News MalayalamAsianet News Malayalam

ബീറ്റ്റൂട്ട് മുറുക്ക് ഈസിയായി തയ്യാറാക്കാം

വെെകുന്നേരം ചായയ്‌ക്കൊപ്പം കൊറിക്കാന്‍ പറ്റിയ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് മുറുക്ക്...എങ്ങനെയാണ് ഈ മുറുക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make beetroot murukku
Author
Trivandrum, First Published Feb 5, 2021, 11:33 AM IST

ബീറ്റ്റൂട്ടിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ടല്ലോ...

ബീറ്റ്റൂട്ട് തോരൻ, ബീറ്റ്റൂട്ട് കിച്ചടി, ബീറ്റ്റൂട്ട് സൂപ്പ്, ബീറ്റ്റൂട്ട് ഹൽവ ഇങ്ങനെ നിരവധി വിഭവങ്ങൾ... ബീറ്റ്റൂട്ട് കൊണ്ട് കിടിലനൊരു മുറുക്ക് തയ്യാറാക്കിയാലോ... വെെകുന്നേരം ചായയ്‌ക്കൊപ്പം കൊറിക്കാന്‍ പറ്റിയ ഒരു സ്പെഷ്യൽ 'ബീറ്റ്റൂട്ട് മുറുക്ക്'റെസിപ്പിയാണ് താഴേ പങ്കുവയ്ക്കുന്നത്...

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട്             2 എണ്ണം
കടല മാവ്         1  കപ്പ്
കായ പൊടി      കാൽ  ടീ സ്പൂൺ
മുളക് പൊടി     1 ടീ സ്പൂൺ
എള്ള്                    1 സ്പൂൺ
എണ്ണ                     2 ടീ സ്പൂൺ (മാവിൽ ചേർക്കാൻ)
ഉപ്പ്                     1 / 2  ടീ സ്പൂൺ
എണ്ണ                   വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബീറ്റ്റൂട്ട് തോലുകളഞ്ഞു കഴുകി ചെറുതായി മുറിച്ചു മിക്സിയിൽ അരച്ചെടുക്കുക. അരച്ച ബീറ്റ്റൂട്ട് അരിച്ച് ജ്യൂസ് മാത്രമായി എടുക്കുക. ശേഷം ഒരു കപ്പ് കടലമാവ് എടുക്കുക. അതിലേക്ക് മുളക് പൊടി, ഉപ്പ് ,കായപ്പൊടി ,എള്ള് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക. അതിലേക്കു തയാറാക്കി വച്ചിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് രണ്ട് ടീസ്പൂൺ എണ്ണയും ചേർത്ത് മുറുക്ക് മാവിന്റെ പാകത്തിന് കുഴച്ചെടുക്കുക. സേവനാഴിയിൽ മുറുക്കിന്റെ അച്ചു ഇട്ടിട്ടു മാവ് നിറയ്ക്കുക. ഒരു ചട്ടുകത്തിൽ വട്ടത്തിൽ മുറുക്ക് ആകൃതിയിൽ പിഴിഞ്ഞ് എടുക്കുക. ശേഷം ചീനചട്ടിയിൽ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മാവ് എണ്ണയിലിട്ട് വറുത്തെടുക്കുക. രണ്ട് വശവും ഫ്രൈ ചെയ്തെടുക്കുക. 
ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. രുചികരമായ ബീറ്റ്റൂട്ട് മുറുക്ക് തയ്യാറായി...ബീറ്റ്റൂട്ട് നിറം മുറുക്കിന് കൂടുതൽ ഭംഗിയും രുചിയും നൽകുന്നതാണ്.

തയ്യാറാക്കിയത്:
ആശ
ബാം​ഗ്ലൂർ

കുട്ടികളുടെ പ്രിയപ്പെട്ട 'പൊട്ടറ്റോ സ്മൈലി'; തയ്യാറാക്കുന്ന വിധം...

Follow Us:
Download App:
  • android
  • ios