പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

Web Desk   | Asianet News
Published : Jul 30, 2021, 06:42 AM ISTUpdated : Jul 30, 2021, 10:35 AM IST
പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

Synopsis

ഗ്രീൻ ആപ്പിൾ കൊണ്ട് ഹെൽത്തിയായൊരു ജ്യൂസ് തയ്യാറാക്കിയാലോ...വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ജ്യൂസാണിത്...

ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആസ്തമ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഗ്രീൻ ആപ്പിൾ കൊണ്ട് ഹെൽത്തിയായൊരു ജ്യൂസ് തയ്യാറാക്കിയാലോ...വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ജ്യൂസാണിത്...

വേണ്ട ചേരുവകൾ 

ഗ്രീൻ ആപ്പിൾ             1 എണ്ണം
വെള്ളരിക്ക                1 എണ്ണം
നാരങ്ങനീര്                 2 ചെറിയ നാരങ്ങയുടേത്
മല്ലിയില                      2 ടേബിൾ സ്പൂൺ 
ഉപ്പ്                               1/8 tsp
 തേൻ                         3 ടേബിൾ സ്പൂൺ
അല്ലെങ്കിൽ 
പഞ്ചസാര                  ആവശ്യത്തിന്
വെള്ളം                         2 കപ്പ്‌
പച്ചമുളക് കീറിയത്      1 എണ്ണം 

തയ്യാറാക്കുന്ന വിധം...

ഗ്രീൻ ആപ്പിളും, വെള്ളരിക്കയും ചെറിയ കഷ്ണങ്ങൾ ആക്കിയതും മല്ലിയില, നാരങ്ങ നീര്, തേൻ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് രണ്ടു കപ്പ് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. (തേനിന്നു പകരം വേണമെങ്കിൽ പഞ്ചസാര ഉപയോഗിക്കാം ). അടിച്ചെടുത്ത ജ്യൂസ്‌ ഒന്ന് അരിച്ചെടുത്ത ശേഷം ഒന്നോ രണ്ടോ പച്ചമുളക് കീറിയത് ഇട്ടു നന്നായി ഇളക്കുക. പച്ചമുളക് മാറ്റിയ ശേഷം വിളമ്പാം.

തയ്യാറാക്കിയത്:
പ്രഭ, ദുബായ്

ഊണിന് രുചികരമായ വെണ്ടയ്ക്ക പാൽ കറി; റെസിപ്പി
 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍