വീണ്ടും ബിരിയാണിയില്‍ പരീക്ഷണം; രുചിച്ച് നോക്കിയ അവതാരകന് ഓസ്കർ കൊടുക്കണമെന്ന് സൈബര്‍ ലോകം

Published : Jul 29, 2021, 10:56 PM ISTUpdated : Jul 29, 2021, 11:03 PM IST
വീണ്ടും ബിരിയാണിയില്‍ പരീക്ഷണം; രുചിച്ച് നോക്കിയ അവതാരകന് ഓസ്കർ കൊടുക്കണമെന്ന് സൈബര്‍ ലോകം

Synopsis

ചാനലിന്‍റെ അവതാരകൻ ബിരിയാണി കഴിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ രുചികരമാണെന്ന് പറയുന്നതിനൊപ്പം അവതാരകൻ ഈ ബിരിയാണി തയ്യാറാക്കിയ പാചകക്കാരനെ അഭിനന്ദിക്കുന്നുമുണ്ട്.

വിചിത്രമായ ചില പാചക പരീക്ഷണ വീഡിയോകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സൈബര്‍ ലോകത്ത് കിടന്ന് കറങ്ങുകയാണ്. അക്കൂട്ടത്തിലിതാ പുതിയൊരു ഐറ്റം കൂടി വൈറലാവുകയാണ്. ഇക്കുറി ബിരിയാണിയില്‍ ആണ് പരീക്ഷണം.

നാടന്‍ ബിരിയാണിയില്‍ ചോക്ലേറ്റ് ചേർത്താണ് ഇവിടെ പരീക്ഷണം നടത്തുന്നത്. യൂട്യൂബിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ  കറാച്ചിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിരിയാണിയുടെ മുകളിലേയ്ക്ക് ഒരു കപ്പ് നിറയെ കട്ടിയുള്ള ചോക്ലേറ്റ് ഒഴിക്കുകയാണ്. ശേഷം യൂട്യൂബ് ചാനലിന്‍റെ അവതാരകൻ ബിരിയാണി കഴിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ രുചികരമാണെന്ന് പറയുന്നതിനൊപ്പം അവതാരകൻ ചോക്ലേറ്റ് ബിരിയാണി തയ്യാറാക്കിയ പാചകക്കാരനെ അഭിനന്ദിക്കുന്നുമുണ്ട്.

വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ ബിരിയാണി പ്രേമികള്‍ രംഗത്തെത്തി. ബിരിയാണിയെക്കുറിച്ചും അത് കഴിച്ചതിനുശേഷമുള്ള അവതാരകന്‍റെ പ്രതികരണത്തെക്കുറിച്ചും വളരെ രസകരമായ തന്നെ അവര്‍ കുറിക്കുകയും ചെയ്തു. അവതാരകൻ ബിരിയാണി കഴിക്കുന്നത് കണ്ടിട്ട് “ഓസ്കർ കൊടുക്കേണ്ട പ്രകടനം”എന്നാണ് ചിലര്‍ കമന്‍റ് ചെയ്തത്. 

Also Read: വീണ്ടും പാചക പരീക്ഷണം; 'ഇനിയെങ്കിലും ആ ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ'; ചോദ്യവുമായി സൈബര്‍ ലോകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍