ഗ്രീൻ പീസ് വട എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Jul 22, 2021, 3:26 PM IST
Highlights

സാധാരണ തയ്യാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഗ്രീന്‍പീസ് കൊണ്ട് വട തയ്യാറാക്കിയാലോ. ഗ്രീന്‍ പീസ് നല്ലവണ്ണം കുതിര്‍ത്തെടുത്താണ് ഇത് തയ്യാറാക്കേണ്ടത്. എങ്ങനെയാണ് ഈ വട തയ്യാറാക്കുന്നതെന്ന് നോക്കാം...
 

സാധാരണ തയ്യാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഗ്രീന്‍പീസ് കൊണ്ട് വട തയ്യാറാക്കിയാലോ. ഗ്രീന്‍ പീസ് നല്ലവണ്ണം കുതിര്‍ത്തെടുത്താണ് ഇത് തയ്യാറാക്കേണ്ടത്. എങ്ങനെയാണ് ഈ വട തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഗ്രീൻ പീസ്              കാൽ കിലോ
ഇഞ്ചി                         2 സ്പൂൺ
പച്ചമുളക്                  4 എണ്ണം
കറിവേപ്പില            ഒരു തണ്ട്
ജീരകം                     ഒരു സ്പൂൺ
കടല മാവ്               3 സ്പൂൺ
അരിപൊടി            2 സ്പൂൺ
റവ                           ഒരു സ്പൂൺ
ഉപ്പ്                          ആവശ്യത്തിന്
സവാള                        ഒരെണ്ണം

തയ്യാറാക്കുന്ന വിധം...

ഗ്രീൻ പീസ് നന്നായി വേവിച്ചു വെള്ളം കളഞ്ഞു മിക്സിയുടെ ജാറിലേക്ക് എടുക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവ ചേർത്ത് നന്നായി ചതച്ചു എടുക്കുക. മറ്റൊരു പത്രത്തിലേക്ക് ചതച്ച കൂട്ടു ചേർത്ത്, അതിലേക്ക് കടലമാവ്, അരിപൊടി, റവ, സവാള, ഉപ്പ്, എന്നിവ ചേർത്ത് നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുക്കുക കൈ  കൊണ്ട് പരത്തി വടയുടെ രൂപത്തിൽ ആക്കി, ഒരു ഫ്രൈ പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വട ഓരോന്നും വറുത്തു കോരുക.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

 

click me!