
ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ് ഓട്സ്. കാരണം അതിലെ നാരുകൾ (ബീറ്റാ-ഗ്ലൂക്കൻ) വയറു നിറയാൻ സഹായിക്കുകയും ദഹനം മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, അനാരോഗ്യകരമായ ലഘുഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു സ്മൂത്തിയെ കുറിച്ചാണ് ഇനി പറയുന്നത്.
വേണ്ട ചേരുവകൾ
ഓട്‌സ് 1/2 കപ്പ്
ആപ്പിൾ(അരിഞ്ഞത്) 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ചെറുപഴം(അരിഞ്ഞത്) 1 എണ്ണം
ഈന്തപ്പഴം 3 എണ്ണം
ബദാം 4 എണ്ണം
വെള്ളം 1 കപ്പ്
ഇളം ചൂടുള്ള പാൽ ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് ഓട്‌സ്, മുറിച്ചു വച്ച ആപ്പിൾ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തു വയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കണം. ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റിയ ശേഷം നന്നായിട്ടൊന്ന് അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഇളം ചൂടുള്ള പാൽ ചേർത്ത് ഒരിക്കൽ കൂടി അടിച്ചെടുക്കാം. ഹെൽത്തി സ്മൂത്തി റെഡിയായി.