ചക്കപ്പഴം കൊണ്ട് നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം തയ്യാറാക്കാം

By Web TeamFirst Published Mar 25, 2021, 10:10 AM IST
Highlights

ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം. ചക്കപ്പഴം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ...

പഴങ്ങളിൽ വച്ച് ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം. ചക്കപ്പഴം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

പഴുത്ത ചക്ക                                         ഒരു കപ്പ് 
അരിപ്പൊടി                                           ഒന്നരക്കപ്പ് 
മൈദ                                                   മൂന്ന് ടീസ്പൂൺ 
ശർക്കര                                                  അരക്കപ്പ് 
ഏലയ്ക്ക പൊടി                                     ഒരു സ്പൂൺ 
നെയ്                                                      2 ടീസ്പൂൺ 
തേങ്ങ ചെറുതായി അരിഞ്ഞത്               കാൽ കപ്പ് 
എണ്ണ                                                      ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

 ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും, മൈദയും, ഏലയ്ക്കാപൊടിയും, പഴുത്ത ചക്ക മിക്സിയിൽ  നന്നായി അരച്ചതും, ശർക്കര കുറച്ചു വെള്ളത്തിൽ പാനിയാക്കി അരിച്ചെടുത്തതും, ഏലയ്ക്കാപൊടിയും ,  ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാകുമ്പോൾ ചെറുതായി കട്ട് ചെയ്തു വച്ചിട്ടുള്ള തേങ്ങ വറുത്തതും, കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക.  15 മിനിറ്റ് മിക്സ് അടച്ചുവയ്ക്കുക.  ഉണ്ണിയപ്പ ചട്ടി ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് തീ കുറച്ച് വച്ച് ഒരു സ്പൂണിൽ മാവ് ഒഴിച്ച്  കൊടുക്കാം, രണ്ട് സൈഡും നല്ല ബ്രൗൺ കളർ ആകുമ്പോൾ ഉണ്ണിയപ്പ ചട്ടിയിൽ നിന്നും മാറ്റുക. ചക്കപ്പഴം ഉണ്ണിയപ്പം തയ്യാറായി...

സ്പെഷ്യൽ ഇഞ്ചി ചമ്മന്തി പൊടി; തയ്യാറാക്കുന്ന വിധം

തയ്യാറാക്കിയത്:
ആശ
ബം​ഗ്ലൂർ

click me!