Latest Videos

അരിയോ അരിപ്പൊടിയോ വേണ്ട, റവ കൊണ്ടൊരു വെള്ളയപ്പം

By Web TeamFirst Published May 15, 2021, 4:19 PM IST
Highlights

 ഒരു ഇൻസ്റ്റന്റ് വെള്ളയപ്പം തയ്യാറാക്കിയാലോ...അരിയോ അരിപ്പൊടിയോ വേണ്ട, റവ കൊണ്ടൊരു കിടിലൻ വെള്ളയപ്പം...

വെള്ളയപ്പം നമ്മുക്ക് എല്ലാവർക്കും ഇഷ്ടമാണല്ലോ. ഒരു ഇൻസ്റ്റന്റ് വെള്ളയപ്പം തയ്യാറാക്കിയാലോ...അരിയോ അരിപ്പൊടിയോ വേണ്ട, റവ കൊണ്ടൊരു കിടിലൻ വെള്ളയപ്പം...

വേണ്ട ചേരുവകൾ...

റവ                               2 കപ്പ്‌
തേങ്ങ ചിരകിയത്  1 കപ്പ്‌
അവൽ                       1/2 കപ്പ്‌
യീസ്റ്റ്                        1/2 ടീസ്പൂൺ
പഞ്ചസാര                4 ടീസ്പൂൺ
ഉപ്പ്                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം റവ വെള്ളം ചേർത്ത് മിക്സ്‌ ചെയ്തു ഒരു 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. അവലും വെള്ളത്തിൽ കഴുകി ഒന്നു കുതിർക്കുക. യീസ്റ്റ് 2 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് 3 ടേബിൾസ്പൂൺ ഇളം ചൂട് വെള്ളത്തിൽ പൊങ്ങാൻ വയ്ക്കുക.10 മിനിറ്റിനു ശേഷം  റവ  മിക്സിയിൽ ആവശ്യത്തിന് ഉപ്പും 2 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് അരച്ചെടുക്കുക. അതിലേക്കു കുതിർത്തു വച്ചിരിക്കുന്ന അവലും തേങ്ങയും നന്നായി അരച്ച് ചേർക്കുക. മാവിലേക്കു പൊങ്ങി വന്ന യീസ്റ്റും കൂടി ചേർത്തിളക്കി ഒന്നോ രണ്ടോ മണിക്കൂർ വയ്ക്കുക. മാവ് പൊങ്ങി വരുമ്പോൾ വെള്ളയപ്പം ഉണ്ടാക്കി എടുക്കാം.

തയ്യാറാക്കിയത്:
പ്രഭ,

ദുബായ്

നാലുമണി പലഹാരം വ്യത്യസ്തമാക്കാൻ കിളിക്കൂട്; തയ്യാറാക്കുന്ന വിധം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!