Asianet News MalayalamAsianet News Malayalam

പച്ച ചീര കൊണ്ട് രുചികരമായ ഓംലെറ്റ് തയ്യാറാക്കാം

പച്ച ചീര അഥവാ പാലക്ക് ചീര കൊണ്ട് ഒരു ഓംലെറ്റ് തയ്യാറാക്കിയാലോ... കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒരു സ്പെഷ്യൽ ഓംലെറ്റ് ആണിത്. 

how to make green cheera omlet
Author
Trivandrum, First Published May 24, 2021, 4:35 PM IST

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനപെട്ട ഒന്നാണ് ഇല വർഗ്ഗങ്ങൾ... പച്ച ചീര അഥവാ പാലക്ക് ചീര കൊണ്ട് ഒരു ഓംലെറ്റ് തയ്യാറാക്കിയാലോ... കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒരു സ്പെഷ്യൽ ഓംലെറ്റ് ആണിത്. ഇത് തയ്യാറാകുന്നത് എങ്ങനെ എന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1. പച്ച ചീര (പാലക്ക് )                         1 കപ്പ് (ചെറുതായി അരിഞ്ഞത് )
2. മുട്ട                                                       3 എണ്ണം
3. സവാള                                                1 (ചെറുതായി അരിഞ്ഞത് )
4.ഇഞ്ചി                                                    1 കഷ്ണം (ചെറുതായി അരിഞ്ഞത്
5. പച്ചമുളക്                                            1 (ചെറുതായി അരിഞ്ഞത് )
6. വെളിച്ചെണ്ണ                                         2 ടീസ്പൂൺ
7. ഉപ്പ്                                                      രുചിക്ക് അനുസരിച്ച്.

തയ്യാറാക്കുന്ന വിധം...

ആദ്യമായി ഒരു ഫ്രൈ പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് 2 ടീസ്പൂൺ എണ്ണ ഒഴിക്കുക.. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഒരു സവാളയും ഇഞ്ചിയും പച്ചമുളകും കൂടി ചേർത്ത് നന്നായി വഴറ്റുക.. സവാള ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ ഒരു കപ്പ് പച്ചചീര ചേർക്കുക.. നന്നായി വഴറ്റുക.. ചീരയിലേക്ക് ഒരു നുള്ള് ഉപ്പുകൂടി ചേർത്ത് അടച്ചു വച്ചു വേവിക്കുക.. ചീര വെന്തെന്നു ഉറപ്പായാൽ അതിലേക്ക് 3 മുട്ട ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് നന്നായി ഉടച്ചു ചീരയിലേക്ക് ചേർക്കുക.. അടച്ചു വച്ചു 2 മിനിറ്റ് വേവിക്കുക... മുട്ട വെന്തുകഴിഞ്ഞു അതിലേക്ക് കുറച്ച് ചീസ് കൂടി ചേർക്കുക...വെന്ത് കഴിഞ്ഞാൽ ഒരു പ്ലേറ്റിലേക്ക് മാറ്റുക... പച്ച ചീര ഓംലെറ്റ് തയ്യാറായി...

ഊണിന് പാവയ്ക്ക കൊണ്ട് സൂപ്പറൊരു ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ...

തയ്യാറാക്കിയത്:
സീമ ദിജിത്

Follow Us:
Download App:
  • android
  • ios