വിഷു സ്പെഷ്യൽ; കണി തോരൻ തയ്യാറാക്കാം

By Web TeamFirst Published Apr 14, 2021, 9:25 AM IST
Highlights

വിഷു നാളുകളിൽ തയ്യാറാക്കുന്ന പഴയകാലത്തെ ഒരു വിഭവമാണ് കണി തോരൻ. ധാരാളം പച്ചക്കറികൾ ചേർത്തൊരു വിഭവം. 

ഈ വിഷുവിന് ഒരു സ്പെഷ്യൽ വിഭവം തയ്യാറാക്കിയാലോ...വിഷു നാളുകളിൽ തയ്യാറാക്കുന്ന പഴയകാലത്തെ ഒരു വിഭവമാണ് കണി തോരൻ. ധാരാളം പച്ചക്കറികൾ ചേർത്തൊരു വിഭവം.

വേണ്ട ചേരുവകൾ...

പടവലങ്ങ                         ഒരു കപ്പ്
പച്ചമാങ്ങാ                        അര കപ്പ്
കോവയ്ക്ക                       ഒരു കപ്പ്
പാവയ്ക്ക                      2 ടീസ്പൂൺ (പാവയ്ക്ക ഇഷ്ടമില്ലാത്തവർക്കു ഒഴിവാക്കാം)
വെള്ളം                            ആവശ്യത്തിന്
വെളിച്ചെണ്ണ                     നാല് ടീസ്പൂൺ
കടുക്                              ഒരു സ്പൂൺ
ചുവന്ന മുളക്                     3 എണ്ണം
കറിവേപ്പില                         അൽപം
നാളികേരം                         അര കപ്പ്
ചുവന്ന മുളക് ചതച്ചത്‌     മൂന്ന് സ്പൂൺ
മഞ്ഞൾ പൊടി                 അര സ്പൂൺ
ഉപ്പ്                                  ആവശ്യത്തിന്
ഇഞ്ചി                        ഒരു സ്പൂൺ ചതച്ചത്
വെളുത്തുള്ളി            ഒരു സ്‌പൂൺ ചതച്ചത്

തയ്യാറാക്കുന്ന വിധം...

ആദ്യം പടവലങ്ങ നന്നായി ക്ലീൻ ചെയ്തു നീളത്തിൽ അരിഞ്ഞു എടുക്കുക. ഒപ്പം പച്ചമാങ്ങയും ,കോവയ്ക്കയും, പാവയ്ക്ക (optional )  യും നീളത്തിൽ അരിഞ്ഞു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വെന്ത ശേഷം മാറ്റി വയ്ക്കാം. മറ്റൊരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ,കടുകും, മുളകും,കറിവേപ്പിലയും, ചതച്ച ഇഞ്ചിയും ,ചതച്ച വെളുത്തുള്ളിയും, ചതച്ച ചുവന്ന മുളകും ചേർത്ത് ഒപ്പം മൂന്ന് സ്‌പൂൺ ചിരകിയ നാളികേരവും ചേർത്ത് ചുവന്നു വരുന്നവരെ മൂപ്പിക്കുക . അതിലേക്കു വേകിച്ച പച്ചക്കറികൾ ചേർക്കാം , ഒപ്പം തന്നെ ബാക്കി നാളികേരവും ഉപ്പ് ആവശ്യത്തിന് ചേർക്കാം. രണ്ട് മിനുട്ട് അടച്ചു വച്ച് ഒന്നുകൂടെ പാകം ആകുമ്പോൾ ഉപയോഗിക്കാവുന്നതാണ്.

ഈ വിഷുവിന് അവൽ പായസം തയ്യാറാക്കിയാലോ...?

തയ്യാറാക്കിയത്:
ആശ
ബാം​​ഗ്ലൂർ

click me!