നാടൻ കുമ്പളങ്ങ പുളിശ്ശേരി തയ്യാറാക്കാം

By Web TeamFirst Published Sep 15, 2020, 8:55 AM IST
Highlights

സദ്യയിൽ സാമ്പാറും രസവുമൊക്കെ പോലെ തന്നെ ഏറെ പ്രധാന്യമുള്ള വിഭവമാണ് കുമ്പളങ്ങ പുളിശ്ശേരിയും. എങ്ങനെയാണ് കുമ്പളങ്ങ പുളിശ്ശേരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് കുമ്പളങ്ങ പുളിശ്ശേരി. സദ്യയിൽ സാമ്പാറും രസവുമൊക്കെ പോലെ തന്നെ ഏറെ പ്രധാന്യമുള്ള വിഭവമാണ് ഇതും. ഇനി എങ്ങനെയാണ് കുമ്പളങ്ങ പുളിശ്ശേരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

വേണ്ട ചേരുവകൾ...

കുമ്പളങ്ങ കഷ്ണങ്ങളാക്കിയത്                   അര കപ്പ്
തേങ്ങാ ചിരകിയത്                                       1/4 കപ്പ് 
തൈര്                                                                2 കപ്പ് 
മഞ്ഞള്‍പ്പൊടി                                              അര‌ ടീസ്പൂണ്‍
 ജീരകം                                                           അര‌ ടീസ്പൂണ്‍
ഉലുവപ്പൊടി                                                    1/4 ടീസ്പൂണ്‍ 
പച്ചമുളക്                                                           2 എണ്ണം
ചെറിയ ഉള്ളി                                                    ‌3 എണ്ണം
കറിവേപ്പില                                                  ആവശ്യത്തിന്
എണ്ണ                                                                ആവശ്യത്തിന്
കടുക്                                                              അര ടീസ്പൂൺ
ഉപ്പ്                                                                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തേങ്ങാ ചിരകിയതില്‍ മഞ്ഞള്‍പ്പൊടിയും ചെറിയ ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരച്ച് വയ്ക്കുക. തൈര് മിക്‌സിയില്‍ നന്നായി അടിച്ചു വയ്ക്കുക. കുമ്പളങ്ങ കഷ്ണങ്ങള്‍ പച്ചമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക.

കഷ്ണങ്ങള്‍ വെന്ത ശേഷം ഇതിലേക്ക് അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം തൈര് ചേര്‍ത്ത് ചൂടാക്കി വാങ്ങുക. അല്‍പ്പം ഉലുവാപ്പൊടിയും ചേര്‍ത്തിളക്കുക. ശേഷം കടുക് വറുത്ത് താളിക്കാം. ഉലുവപ്പൊടിയ്ക്ക് പകരം കടുക് വറുക്കുന്നതിന്റെ കൂടെ ഉലുവ ചേര്‍ത്താലും മതിയാകും. രുചികരമായ കുമ്പളങ്ങ പുളിശ്ശേരി തയ്യാറായി.... 

വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടാവില്ലേ, കിടിലൻ ഒരു അച്ചാർ ഉണ്ടാക്കിയാലോ...

 

click me!