നല്ല ചൂട് ലെമൺ ടീ കുടിച്ചാലോ... ?

By Web TeamFirst Published Jan 24, 2021, 3:24 PM IST
Highlights

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ലെമൺ ടീ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു.

ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ് ലെമൺ ടീ. രുചികരമായതിനു പുറമേ, ആരോഗ്യത്തിന് ഊർജ്ജം പകരുന്ന പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ലെമൺ ടീ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യത്തിനും മുറിവുകൾ ഭേദമാകാനും ലെമൺ ടീ വളരെ നല്ലതാണ്...ഇനി ലെമൺ ടീ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ചായപ്പൊടി                                   1 ടീസ്‌പൂൺ
നാരങ്ങാ നീര്                                1 ടീസ്‌പൂൺ
പുതിനയില                                   5 എണ്ണം
ഇഞ്ചി ചതച്ചത്                              1 കഷ്ണം
പഞ്ചസാര അല്ലെങ്കിൽ തേൻ     1 ടീസ്പൂൺ   

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം ഇതിലേക്ക് ചായപ്പൊടിയും പുതിനയിലയും ഇഞ്ചി ചതച്ചതും ചേർക്കുക. തിളച്ച് കഴിഞ്ഞാൽ ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും പഞ്ചസാര അല്ലെങ്കിൽ തേൻ ചേർത്ത് ചൂടോടെ കുടിക്കുക.

click me!