ചായയുടെ കൂടെ ചൂട് മെെദ വട കഴിച്ചാലോ...? തയ്യാറാക്കുന്ന വിധം

By Web TeamFirst Published May 8, 2021, 4:42 PM IST
Highlights

മൈദ‌,ചോറ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വട എന്ന് തന്നെ പറയാം ..എങ്ങനെയാണ് മെെദ വട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

ചായ കടയിലെ മൈദ വട ഇഷ്ടമല്ലാത്ത ആരെങ്കിലുമുണ്ടോ. മൈദ‌,ചോറ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വട എന്ന് തന്നെ പറയാം ..എങ്ങനെയാണ് മെെദ വട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..

വേണ്ട ചേരുവകൾ...

 മൈദ                          ഒരു കപ്പ്
 ചോറ്                          കാൽ കപ്പ്
 ഈസ്റ്റ്                         ഒരു നുള്ള്
 സവാള                      ആവശ്യത്തിന്
 പച്ചമുളക്                 ആവശ്യത്തിന്
 ‌എണ്ണ                   വറുക്കാൻ ആവശ്യത്തിന്
 ഉപ്പ്                            ആവശ്യത്തിന്
 ഇഞ്ചി                      ആവശ്യത്തിന്
കറിവേപ്പില          ആവശ്യത്തിന്

 തയ്യാറാക്കേണ്ട വിധം...

ആദ്യം ചോറ് ഈസ്റ്റ് ചേർത്ത് നന്നായൊന്ന് അരച്ചെടുക്കുക. അരച്ചെടുത്ത ചോറ് മൈദ ചേർത്ത് മിക്സ് നല്ല പോലെ ചെയ്യുക. അല്പം ഉപ്പു വെള്ളവും കൂടി ചേർത്ത് വടയ്ക്ക് പാകത്തിന് മിക്സ് ചെയ്തെടുക്കുക. (അധികം ടൈറ്റായി പോവാനോ അധികം ലൂസായി പോവാനോ (പാടുള്ളതല്ല). ശേഷം ഈ മാവ് എട്ട് മണിക്കൂർ മാറ്റിവയ്ക്കുക. എട്ടു മണിക്കൂറിന് ശേഷം മാവ് നന്നായി പൊങ്ങിയിട്ടുണ്ടാകും. ഈ മാവിലേക്ക് നേരത്തെ അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ നന്നായി തിളച്ച ശേഷം മാവ് വടയുടെ രൂപത്തിൽ വറുത്തു കോരുക.

തയ്യാറാക്കിയത്:
രഞ്ജിത സഞ്ജയ്
എറണാകുളം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!