നാവിൽ വെള്ളമൂറും 'മാമ്പഴ പുളിശ്ശേരി' തയ്യാറാക്കിയാലോ...

By Web TeamFirst Published Jul 22, 2020, 10:54 AM IST
Highlights

ഇന്ന് ജൂലൈ 22. ദേശീയ മാമ്പഴ ദിനമാണ്. ഈ മാമ്പഴദിനത്തില്‍ കിടിലൻ ഒരു മാമ്പഴ പുളിശേരി തയ്യാറാക്കിയാലോ....

ഇന്ന് ജൂലൈ 22. ദേശീയ മാമ്പഴ ദിനമാണ്. നമ്മുടെ നാടന്‍ മാവുകളെയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിര്‍ത്തണമെന്ന് ഓർമിപ്പിക്കുന്ന ദിനം. പഴങ്ങളിലെ രാജാവാണല്ലോ മാമ്പഴം. ഈ മാമ്പഴദിനത്തില്‍ കിടിലൻ ഒരു മാമ്പഴ പുളിശേരി തയ്യാറാക്കിയാലോ... നല്ല നാടന്‍ മാമ്പഴമാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാന്‍ മികച്ചത്. സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടായ മാമ്പഴപുളിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

നാടൻ മാമ്പഴം                 5 എണ്ണം
പച്ചമുളക്                          5 എണ്ണം
മുളക് പൊടി                  കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി                അര ടീസ്പൂണ്‍
ഉലുവപ്പൊടി                    കാല്‍ ടീസ്പൂണ്‍
തൈര്                                   ഒരു കപ്പ്
ഉപ്പ്                                      ആവശ്യത്തിന്
വെളിച്ചെണ്ണ                     2 ടീസ്പൂൺ
വറ്റല്‍മുളക്                         2 എണ്ണം
കറിവേപ്പില                      ആവശ്യത്തിന്
ഉലുവ                                   ഒരു നുള്ള്
തേങ്ങ                            അരമുറി ചിരകിയത്
ജീരകം                             കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ മാമ്പഴം തൊലി കളഞ്ഞ് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് വേവിയ്ക്കുക.

മാമ്പഴം നല്ലതു പോലെ വെന്ത് പാകമാകുമ്പോള്‍ തേങ്ങയും ജീരകവും പച്ചമുളകും അരച്ചത് ചേര്‍ക്കുക. ഇവയെല്ലാം കൂടി നല്ലതു പോലെ തിളച്ച് പാകമായാല്‍ തൈര് ചേര്‍ത്ത് ഇളക്കുക.

തിളയ്ക്കുന്നതിന് മുന്‍പ് ഉലുവപ്പൊടിയും ചേര്‍ത്ത്. കറിവേപ്പിലയിട്ട് ഇളക്കി തീയണക്കുക. പിന്നീട് വെളിച്ചെണ്ണയില്‍ കടുക്, മുളക്, കറിവേപ്പില, ഉലുവ എന്നിവ ചേര്‍ത്ത് വറുത്തിടുക... നാവിൽ വെള്ളമൂറും മാമ്പഴ പുളിശ്ശേരി തയ്യാറായി...

വണ്ണം കുറയ്ക്കണമെന്നുണ്ടോ; ദിവസവും 'ചെമ്പരത്തി ചായ' ശീലമാക്കൂ...

click me!