സ്പെഷ്യൽ മാങ്ങ ചമ്മന്തി; ഇങ്ങനെ തയ്യാറാക്കൂ

Web Desk   | Asianet News
Published : Feb 27, 2021, 01:21 PM IST
സ്പെഷ്യൽ മാങ്ങ ചമ്മന്തി; ഇങ്ങനെ തയ്യാറാക്കൂ

Synopsis

വീട്ടിൽ പച്ചമാങ്ങ ഉണ്ടെങ്കിൽ കിടിലൊരു ചമ്മന്തി എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...  

ചോറിനൊപ്പം  ചമ്മന്തി കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. വീട്ടിൽ പച്ചമാങ്ങ ഉണ്ടെങ്കിൽ കിടിലൊരു ചമ്മന്തി എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

പച്ചമാങ്ങ    1 എണ്ണം
പച്ചമുളക്    4 എണ്ണം
തേങ്ങ         പകുതി ചിരവിയത്
ഇഞ്ചി           1 ചെറിയ കഷ്ണം
ചുവന്നുള്ളി  3 എണ്ണം
കറിവേപ്പില  2 ഇതള്‍
ഉപ്പ്                പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി ചെത്തി ചെറുതായി അരിയുക. ഇതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡിയായി...

രുചികരമായി പച്ച മാങ്ങ റൈസ് ‌ഉണ്ടാക്കിയാലോ...

PREV
click me!

Recommended Stories

Christmas 2025 : ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക്
Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്