വായിൽ വെള്ളമൂറും മാമ്പഴ ഹൽവ തയ്യാറാക്കാൻ ഇത്രയും എളുപ്പമോ...?

By Web TeamFirst Published Feb 13, 2020, 11:38 AM IST
Highlights

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വളരെ എളുപ്പവും രുചിയോടെയും തയ്യാറാക്കാവുന്ന വിഭവമാണ് മാമ്പഴ ഹൽവ. കൊതിയൂറും മാമ്പഴ ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

മാമ്പഴം                               1 കിലോ
നെയ്യ്‌                                   ഒരു കപ്പ്‌
മൈദ                                 രണ്ട്‌ ടീസ്പൂണ്‍
പഞ്ചസാര                         അര കിലോ
ഏലയ്ക്കാപ്പൊടി           ആവശ്യത്തിന്
 വെള്ളം                               അര കപ്പ്‌
 അണ്ടിപ്പരിപ്പ്‌                    100 ഗ്രാം

തയ്യാറാക്കുന്ന വിധം...

ആദ്യം മാമ്പഴം, കഷണങ്ങളാക്കി മിക്സിയില്‍ അരയ്ക്കണം. ശേഷം പഞ്ചസാരയില്‍ അരക്കപ്പ്‌ വെള്ളമൊഴിച്ച്‌ പാനിയാക്കുക. പാനിയിലേയ്ക്ക്‌ മാമ്പഴം അരച്ചതിട്ട്‌ നന്നായി തിളച്ച്‌ തുടങ്ങുമ്പോള്‍ മൈദ അല്‍പം വെള്ളത്തില്‍ കലക്കി ഒഴിച്ച് തുടരെ ഇളക്കണം.

വെള്ളം വറ്റി തുടങ്ങുമ്പോള്‍ നെയ്യ്‌ ചേര്‍ക്കുക. വറ്റാൻ തുടങ്ങുമ്പോൾ താഴേയിറക്കി വയ്ക്കുക. ശേഷം ഒരു പരന്ന തട്ടത്തിൽ നെയ്യ് പുരട്ടി അതിലേക്ക് വറ്റിച്ച് വച്ചിരിക്കുന്ന മാമ്പഴ മിശ്രിതം പരത്തിവയ്ക്കുക.  മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറാം. തണുത്ത ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.

 

click me!