പച്ച മാങ്ങ മൊജിറ്റോ ദേ ഇങ്ങനെ തയ്യാറാക്കൂ

By Web TeamFirst Published Apr 18, 2021, 9:11 AM IST
Highlights

വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുള്ള പച്ച മാങ്ങ കൊണ്ടുള്ള മൊജിറ്റോ. ഇനി എങ്ങനെയാണ് പച്ച മാങ്ങ മൊജിറ്റോ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേനല്‍കാലത്ത് മൊജിറ്റോ കുടിച്ചാലോ. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുള്ള പച്ച മാങ്ങ കൊണ്ടുള്ള മൊജിറ്റോ. ഇനി എങ്ങനെയാണ് പച്ച മാങ്ങ മൊജിറ്റോ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പച്ചമാങ്ങ                  1/2 കപ്പ്‌
ഇഞ്ചി                        1 പീസ്
ഉപ്പ്                             ഒരു നുള്ള്
പഞ്ചസാര                6 ടീസ്പൂൺ
ഐസ് ക്യൂബ്            1/2 കപ്പ്‌
സോഡ                     1 എണ്ണം
പച്ചമുളക്                2 എണ്ണം
വെള്ളം                    ഒന്നര കപ്പ്‌ 

തയ്യാറാക്കുന്ന വിധം...

ഒരു ബ്ലെൻഡറിൽ പച്ചമാങ്ങയും, ഇഞ്ചിയും, ഉപ്പും, പഞ്ചസാരയും ഐസ് ക്യൂബും, വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിനെ ഒന്ന് അരിച്ചെടുക്കുക. പച്ചമാങ്ങാ ജ്യൂസ്‌ റെഡി. ഇനി ഒരു സെർവിങ് കപ്പിലേക്കു
1/2 ഗ്ലാസ്‌ ജ്യൂസ്‌ ഒഴിച്ച് കൊടുക്കുക, അതിലേക്കു 1/2 ഗ്ലാസ്‌ സോഡയും ഒഴിക്കുക. ഒരു പച്ചമുളക് കീറി മുകളിൽ ഇട്ടു ഒന്ന് ഇളക്കി ​ഗ്ലാസുകളുകിളോ ബൗളിലോ ഒഴിക്കുക.. പച്ച മാങ്ങ മൊജിറ്റോ റെഡി...

മുന്തിരി ഇരിപ്പുണ്ടോ...? സൂപ്പറൊരു അച്ചാർ തയ്യാറാക്കിയാലോ...?

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്

click me!