നിങ്ങൾ അച്ചാർ പ്രിയരാണോ...? മുന്തിരി കൊണ്ട് കിടിലനൊരു അച്ചാർ തയ്യാറാക്കിയാലോ... വളരെ രുചികരവും അത് പോലെ എളുപ്പവും തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ മുന്തിരി അച്ചാർ...

വേണ്ട ചേരുവകൾ...

അധികം പഴുകാത്ത കറുത്ത മുന്തിരി     250 ഗ്രാം
മുളക് പൊടി                                                  3 ടീസ്പൂൺ
കായപൊടി                                                   1/8 ടീസ്പൂൺ
വറുത്ത ഉലുവ പൊടി                                    1/8 ടീസ്പൂൺ
ബ്ലാക്ക് സാൾട്ട്                                                1/4 ടീസ്പൂൺ
കട്ടിയുള്ള ശർക്കര പാനി                               2 ടീസ്പൂൺ
കടുക്                                                                1 ടീസ്പൂൺ
ചുവന്ന മുളക്                                                  2 എണ്ണം
നല്ലെണ്ണ                                                           3 ടേബിൾ സ്പൂൺ 
കറിവേപ്പില                                                  ആവശ്യത്തിന്
ഉപ്പ്                                                                     ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം മുന്തിരി നാല് പീസുകൾ ആക്കി മുറിച്ചു വയ്ക്കുക. അച്ചാർ ഉണ്ടാക്കാനായി ഒരു ചീന ചട്ടി വച്ചു അതിലേക്കു നല്ലെണ്ണ ഒഴിക്കുക. എണ്ണ ചുടാകുമ്പോൾ അതിലേക്കു കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്കു ചുവന്ന മുളകും കറിവേപ്പിലയും ഇട്ടു ഇളകുക. ചൂടൊന്നു കുറച്ചു അതിലേക്കു ആവശ്യത്തിന് മുളക് പൊടിയും കായപൊടിയും ഇട്ടു ഇളകുക. ശേഷം മുറിച്ചു വച്ച മുന്തിരിയും ഉപ്പും കുറച്ചു ബ്ലാക്ക് സാൾട്ടും ശർക്കര പാനിയും കൂടി ഇട്ടു ഇളക്കി യോജിപ്പിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. കുറച്ചു കഴിയുമ്പോഴേക്കും മുന്തിരിയിലെ വെള്ളം ഊറി വന്നു കൊള്ളും.എരിവും മധുരവും പുളിയും ഉള്ള ഇൻസ്റ്റന്റ് മുന്തിരി അച്ചാർ റെഡിയായി.

ഈ വിഷുവിന് അവൽ പായസം തയ്യാറാക്കിയാലോ...

തയ്യാറാക്കിയത്:
പ്രഭ
ദുബായ്