രുചികരമായി പച്ച മാങ്ങ റൈസ് ‌ഉണ്ടാക്കിയാലോ...

Web Desk   | Asianet News
Published : Feb 26, 2021, 05:14 PM ISTUpdated : Feb 26, 2021, 07:14 PM IST
രുചികരമായി പച്ച മാങ്ങ റൈസ് ‌ഉണ്ടാക്കിയാലോ...

Synopsis

പച്ച മാങ്ങയും മസാലകളുമാണ് ഈ വിഭവത്തിന് രുചി നൽകുന്നത്. വീട്ടിൽ തന്നെ രുചികരമായ പച്ച മാങ്ങാ ചോറ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

മലയാളികൾക്ക് അധികം പരിചിതമല്ലെങ്കിലും കർണാടകയിൽ ഒരു സാധാരണ വിഭവമാണ് പച്ച മാങ്ങ റൈസ്. പച്ച മാങ്ങയും മസാലകളുമാണ് ഈ വിഭവത്തിന് രുചി നൽകുന്നത്. വീട്ടിൽ തന്നെ രുചികരമായ പച്ച മാങ്ങാ ചോറ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പച്ചമാങ്ങാ         1 എണ്ണം (ഒത്തിരി പുളി ഇല്ലാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞത് ( ഗ്രേറ്റ്‌ ചെയ്തും ഉപയോഗിക്കാം.)
പച്ചമുളക്           2 എണ്ണം 
എണ്ണ                    2 സ്പൂൺ 
കടല പരിപ്പ്       3 സ്പൂൺ 
ഉഴുന്ന് പരിപ്പ്     3 സ്പൂൺ 
വറ്റൽ മുളക്      3 എണ്ണം 
കായ പൊടി      കാൽ സ്പൂൺ 
അണ്ടിപ്പരിപ്പ്     100 ഗ്രാം 
വേവിച്ച ചോറ്   1 കപ്പ്‌ (സോനാ മസൂരി അരി അല്ലെങ്കിൽ പുലാവിനുള്ള അരി ഉപയോഗിക്കാം ) 
കറി വേപ്പില     2 തണ്ട് 
ഉപ്പ്                   ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം... 

ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് ഒപ്പം പച്ചമുളക് കീറിയതും ചേർത്ത് ഇളക്കി ഒപ്പം കടല പരിപ്പും,  ഉഴുന്ന് പരിപ്പും ചേർത്ത് തീ കുറച്ചു വച്ചു ഒരു മിനുട്ട് ഇളക്കി ഒന്ന് കളർ മാറുമ്പോൾ അതിലേക്കു കറി വേപ്പില കൂടെ ചേർത്തു കൊടുക്കാം. വറ്റൽ മുളകും ചേർത്തു കൊടുക്കാം, 100 ഗ്രാം അണ്ടി പരിപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അതിലേക്ക് ഗ്രേറ്റ്‌ ചെയ്തു വച്ച മാങ്ങാ ചേർത്ത് കൊടുക്കാം ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം മഞ്ഞൾ പൊടിയും കായ പൊടിയും ചേർത്തു വീണ്ടും യോജിപ്പിക്കുക. മാങ്ങയുടെ ജലാംശം വന്നു തുടങ്ങുമ്പോൾ വേവിച്ചു വച്ച ചോറ് ചേർത്തു എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക ഒപ്പം ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. പച്ച മാങ്ങ റൈസ് തയ്യാറായി....

തയ്യാറാക്കിയത്:
ആശ
ബാം​ഗ്ലൂർ

ച്യവനപ്രാശം വീട്ടിൽ തന്നെ തയ്യാറാക്കാം
 


 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍