ഇതാ ഒരു സ്പെഷ്യൽ ചായ, ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും

By Web TeamFirst Published Sep 30, 2020, 3:56 PM IST
Highlights

ഇനി മുതൽ ചായ തയ്യാറാക്കുമ്പോൾ അൽപം സുഗന്ധദ്രവ്യങ്ങൾ കൂടി ചേർത്തോളൂ... എങ്ങനെയാണ് ഈ സ്പെഷ്യൽ ചായ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനീയമാണ് ചായ. ഇനി മുതൽ ചായ തയ്യാറാക്കുമ്പോൾ അൽപം സുഗന്ധദ്രവ്യങ്ങൾ കൂടി ചേർത്തോളൂ... എങ്ങനെയാണ് ഈ സ്പെഷ്യൽ ചായ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

വെള്ളം                1 കപ്പ്
പാൽ                     2 കപ്പ്
ഏലയ്ക്ക            4 എണ്ണം
ഗ്രാമ്പൂ                 2 എണ്ണം
ഇഞ്ചി                 ഒരു ചെറിയ കഷ്ണം
ചായപ്പൊടി       ഒന്നര ടീസ്പൂൺ
പഞ്ചസാര         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളക്കാൻ വയ്ക്കുന്ന സമയത്ത് ഒരു ചെറിയ കഷ്ണം ഇഞ്ചിയും നാല് ഏലയ്ക്കയും 2 കറുവപ്പട്ടയും ചേർക്കുക. ശേഷം വെള്ളം തിളയ്ക്കാൻ വയ്ക്കുക. തിളച്ച് കഴിഞ്ഞാൽ ഒന്നര ടീസ്പൂൺ ചായപ്പൊടിയും ചേർക്കുക. തിളച്ചതിന് ശേഷം രണ്ട് കപ്പ് പാൽ ഒഴിക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുക്കുക. മസാല ചായ റെഡിയായി...

ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ...

click me!