പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് പഴങ്ങൾ

Web Desk   | Asianet News
Published : Sep 29, 2020, 10:43 PM ISTUpdated : Sep 29, 2020, 10:48 PM IST
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് പഴങ്ങൾ

Synopsis

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ് പ്രമേഹത്തിന്റെ സാധ്യത വിലയിരുത്തുന്നത്. 

പ്രമേഹരോഗികള്‍ക്കിടയില്‍ ഭക്ഷണത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ട്. ഇവരുടെ ഡയറ്റില്‍ പഴങ്ങളെ ഉള്‍പ്പെടുത്തരുതെന്നുള്ളതാണ് അതില്‍ ഒരു തെറ്റിദ്ധാരണ. ഇവര്‍ക്ക് പഴങ്ങള്‍ ആവശ്യത്തിന് കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ്, പ്രമേഹത്തിന്റെ സാധ്യത വിലയിരുത്തുന്നത്. ഭക്ഷണത്തിലെ പഞ്ചസാര ഒരു നിശ്ചിതസമയത്തിനുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സായി സൂചിപ്പിക്കുന്നത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയാല്‍ പ്രമേഹം കൂടും.

ശരീരത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറയ്ക്കാന്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളില്‍ ഗ്ലൈസീമിക്ക് ഇന്‍ഡക്‌സ് താരതമ്യേന കുറവാണ്. പ്രമേഹരോ​ഗികൾക്ക് ധെെര്യമായി കഴിക്കാവുന്ന 3 പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ആപ്പിൾ...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമായ പഴമാണത്രേ ആപ്പിള്‍. ധാരാളം ഫൈബര്‍ ആപ്പിളിൽ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ മികച്ചൊരു പരിഹാരമാണ്. ആപ്പിളിലെ നാരുകൾ ദഹനവ്യവസ്ഥയും കരളിന്റെ ആരോഗ്യത്തിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

 

ഓറഞ്ച്...

സിട്രസ് അടങ്ങിയ പഴങ്ങൾ പ്രമേഹ രോഗികള്‍ക്ക് മികച്ചതാണ്. ഇതില്‍ ഗ്ലൈസെമിക്ക്  ഇന്‍ഡക്‌സ് കുറവാണ്. 

 

 

സ്ട്രോബെറി...

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് സ്ട്രോബെറി. മാത്രമല്ല കാർബണുകളും കുറവാണ്. അതിനാൽ, പ്രമേഹരോഗിയായ ഒരാൾക്ക് അനുയോജ്യമായ പഴമാണ് ഇത്.

 

 

ഭക്ഷണത്തിന് ശേഷം സ്ട്രോബെറി കഴിക്കുന്നത് ഒരാളുടെ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഇവ കുടിക്കാം...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍