പുതിനയില കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കാം

By Web TeamFirst Published Jul 9, 2021, 11:29 AM IST
Highlights

ചമ്മന്തി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ചോറിന് സ്പെഷ്യൽ പുതിന ചമ്മന്തി തയ്യാറാക്കിയാലോ...

ചോറിനൊപ്പം ചിലർക്ക് ചമ്മന്തി നിർബന്ധമാണ്. വിവിധ രുചിയിലുള്ള ചമ്മന്തിയുണ്ട്. ചോറിനൊപ്പം മാത്രമല്ല ചപ്പാത്തി, ദോശ എന്നിവയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ ഒരു സ്പെഷ്യൽ ചമ്മന്തി പരിചയപ്പെട്ടാലോ... രുചികരമായ പുതിന  ചമ്മന്തി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

പുതിനയില       ഒരു കപ്പ്
തേങ്ങ                അര മുറി
പച്ചമുളക്           രണ്ടെണ്ണം
പുളി                 ആവശ്യത്തിന്
 ഉപ്പ്                   ഒരു സ്പൂൺ
കറിവേപ്പില         ഒരു തണ്ട് 
ജീരകം              കാൽ സ്പൂൺ
 ഇഞ്ചി            ഒരു ചെറിയ കഷണം
സവാള           1 എണ്ണം (ചെറുത് )

 തയ്യാറാക്കുന്ന വിധം...

പുതിന ഇല മാത്രമായി  നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങയും, പച്ചമുളകും, ഉള്ളിയും, ഉപ്പും, പുതിനയിലയും, ജീരകവും,പുളിയും, ഇഞ്ചിയും, കറിവേപ്പിലയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായിട്ട് അരച്ചെടുക്കുക. പുതിനയിലയുടെയും സവാളയുടെ നനവ് മാത്രമാണ് ഈ ചമ്മന്തിയിൽ കിട്ടുന്നത്. ചോറിന്റെയും, കഞ്ഞിയുടെയും, ദോശയുടെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആണിത്.

തയ്യാറാക്കിയത്:
ആശ,
ബാം​​ഗ്ലൂർ

ചിക്കന്‍ സൂപ്പ് എളുപ്പം തയ്യാറാക്കാം

click me!