‌കൂൺ ഇഷ്ടമാണോ; ഇതാ ഒരു കിടിലൻ വിഭവം...

By Web TeamFirst Published Jul 6, 2020, 9:28 AM IST
Highlights

കൂൺ ഉപയോ​ഗിച്ച് തയ്യാറാക്കാവുന്ന ഹെൽത്തിയും ടേസ്റ്റിയുമായ വിഭവത്തെ കുറിച്ചാണ് ‌പറയാൻ പോകുന്നത്. രുചികരമായ 'മഷ്റൂം ഫ്രൈ' തയ്യാറാക്കിയാലോ....

കൂൺ വിഭവങ്ങൾക്ക് എപ്പോഴും പ്രത്യേക രുചിയാണല്ലോ. വീട്ടിൽ കൂൺ കൊണ്ടുള്ള വിഭവങ്ങൾ പൊതുവെ അങ്ങനെ ആരും ഉണ്ടാക്കാറുമില്ല. കൂൺ ഉപയോ​ഗിച്ച് തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയും ടേസ്റ്റിയുമായ വിഭവത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. രുചികരമായ 'മഷ്റൂം ഫ്രൈ' തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

കൂണ്‍ (button mushroom)   250 ഗ്രാം
ഇഞ്ചി                                ഒരു കഷ്ണം
സവാള                               2 എണ്ണം
കുരുമുളക്‌പൊടി         1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി              കാൽ ടീ സ്പൂണ്‍
മല്ലിപ്പൊടി                      1 ടീ സ്പൂണ്‍
മുളക്‌പൊടി                   2 ടീ സ്പൂണ്‍
ഗരം മസാല                    1 ടീ സ്പൂണ്‍
വെളിച്ചെണ്ണ                  ആവശ്യത്തിന്
കടുക്                             ആവശ്യത്തിന്
കറിവേപ്പില                  ആവശ്യത്തിന്
വെളിച്ചെണ്ണ                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം കൂൺ നല്ല പോലെ കഴുകി വൃത്തിയാക്കുക. ശേഷം ഒരു നുള്ള് മഞ്ഞളും ഉപ്പും ചേർത്ത് ആവശ്യമായത്ര വെള്ളവും ഒഴിച്ച് കൂൺ വേവിക്കാൻ വയ്ക്കുക. ( ഉള്ള് വേവുന്നത് വരെ വേവിക്കുക). വെന്ത് കഴിഞ്ഞാൽ മറ്റിവയ്ക്കുക. ശേഷം ഒരു പാൻ ​അടുപ്പിൽ ചൂടാക്കാൻ വയ്ക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ പാനിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം ആവശ്യത്തിന് ഉപ്പ്, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം വേവിച്ച്  വച്ചിരിക്കുന്ന കൂണ്‍ ഇതിലേക്ക് ചേര്‍ക്കുക. പത്ത് മിനിറ്റ് വീണ്ടും തീയിൽ തന്നെ വയ്ക്കുക. ശേഷം പാൻ അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കുക... കൂണ്‍ ഫ്രൈ തയ്യാറായി....

മുടി കൊഴിച്ചില്‍ തടയാം, ദഹനപ്രശ്നങ്ങൾ അകറ്റാം; കറിവേപ്പില കഴിച്ചാൽ ഇനിയുമുണ്ട് ചില ആരോ​ഗ്യ ​ഗുണങ്ങൾ...

തയ്യാറാക്കിയത്:
​ഗീതാ കുമാരി 

click me!