'പ്രതിരോധശേഷിയുടെ രഹസ്യം ഈ പാനീയം' ; റെസിപ്പി പങ്കുവച്ച് മലൈക അറോറ

Published : Jul 06, 2020, 09:10 AM ISTUpdated : Jul 06, 2020, 09:14 AM IST
'പ്രതിരോധശേഷിയുടെ രഹസ്യം ഈ പാനീയം' ; റെസിപ്പി പങ്കുവച്ച് മലൈക അറോറ

Synopsis

ഈ കൊറോണ കാലത്ത് തന്‍റെ പ്രതിരോധശേഷിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക അറോറ. 

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ്  മലൈക അറോറ. 46കാരിയായ മലൈക വ്യായാമത്തിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്. അതുകൊണ്ടുതന്നെയാണ് ബോളിവുഡിലെ യുവനടിമാര്‍ക്ക് മലൈക എപ്പോഴുമൊരു എതിരാളിയാണ്. 

ഈ കൊറോണ കാലത്ത് തന്‍റെ പ്രതിരോധശേഷിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശീലമാക്കിയിട്ടുള്ള പാനീയത്തെ കുറിച്ചാണ് മലൈക പറയുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മലൈക പാനീയത്തിന്റെ റെസിപ്പി പറയുന്നത്.

പരമ്പരാഗതമായി തെളിയിക്കപ്പെട്ടിട്ടുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ റെസിപ്പിയാണ് താന്‍ പങ്കുവയ്ക്കുന്നതെന്ന കുറിപ്പോടെയാണ് മലൈക വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു നെല്ലിക്കയും ഇഞ്ചിയും മഞ്ഞള്‍ക്കഷ്ണവും കുരുമുളകും ആപ്പിള്‍ സിഡെര്‍ വിനാഗിരിയുമാണ് ഇതിനു വേണ്ടത്. ഇവയെല്ലാം ഒരു ബ്ലെന്‍ഡറിലിട്ട് അല്‍പം വെള്ളമൊഴിച്ച് അടിച്ചെടുക്കാം. ശേഷം അരിച്ചെടുത്ത് ഈ പാനീയം കുടിക്കാം എന്നും മലൈക പറയുന്നു.

തന്റെ ഒരു ദിനം ആരംഭിക്കുന്നത് ഈ പാനീയത്തോടെയാണ്. വിറ്റാമിന്‍ സി ധാരാളമുള്ള ഈ പാനീയം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ലെന്നും മലൈക പറയുന്നു. 

 

 

ചിട്ടയായ ഭക്ഷണരീതിയും യോഗയും മറ്റ് വ്യായാമങ്ങളും ജീവിതത്തിന്‍റെ ഭാഗമാക്കിയ  മലൈക എപ്പോഴും തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

 

Also Read: മലൈക അറോറയുടെ സൗന്ദര്യത്തിന് പിന്നിലെ ഭക്ഷണരീതി...

PREV
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍