ഭക്ഷണത്തിന് രുചികൂട്ടാൻ കറിവേപ്പില നമ്മൾ എല്ലാവരും ചേർക്കാറുണ്ട്. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണെന്ന കാര്യം പലർക്കും അറിയില്ല. കറിവേപ്പില എണ്ണ കാച്ചി തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാൻ മികച്ചൊരു പ്രതിവിധിയാണ്. ദിവസവും കറിവേപ്പില കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

കറിവേപ്പില എണ്ണ കാച്ചി തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കും. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു. 

രണ്ട്...

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

മൂന്ന്...

വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിന് സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. 

നാല്...

ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കുന്നു.

വെജിറ്റേറിയന്മാർക്ക് ശുഭവാർത്ത, 3ഡി പ്രിന്റഡ് വേഗൻ മാംസം വികസിപ്പിച്ചെടുത്ത് ഇസ്രായേലി കമ്പനി...