നട്സ് കൊണ്ട് കൊതിയൂറും ഹൽവ; റെസിപ്പി

By Web TeamFirst Published Aug 5, 2021, 4:02 PM IST
Highlights

കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന രുചികരമായ ഒരു ഹൽവ പരിചയപ്പെട്ടാലോ.. നട്സ് കൊണ്ടുള്ള ഹൽവയാണിത്. എങ്ങനെയാണ് ഈ ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

നിങ്ങളൊരു മധുരപ്രേമിയാണോ... അപ്പോൾ ഉറപ്പായും ഹൽവ ഇഷ്ടമാകുമല്ലോ അല്ലേ... കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന രുചികരമായ ഒരു ഹൽവ പരിചയപ്പെട്ടാലോ.. നട്സ് കൊണ്ടുള്ള ഹൽവയാണിത്. എങ്ങനെയാണ് ഈ ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

1.കശുവണ്ടി പൊടിച്ചത്                          1 കപ്പ്‌
2.ബദാം പൊടിച്ചത്                                   1 കപ്പ്‌
3.കപ്പലണ്ടി പൊടിച്ചത്                            1 കപ്പ്‌
4. ഗോതമ്പ് പൊടി                                   അരക്കപ്പ്
5. ശർക്കര                                              500 ഗ്രാം (പാനിയാക്കിയത് )
6. തേങ്ങാപ്പാൽ                                   ഒരു തേങ്ങയുടെ ഒന്നാം പാൽ 
7. നെയ്                                                    100 ഗ്രാം
8. ഏലയ്ക്കപ്പൊടി                              1 ടീസ്പൂൺ
9. കശുവുണ്ടി, ഉണക്കമുന്തിരി        3 ടീസ്പൂൺ  (നെയ്യിൽ വറുത്തത്)

തയ്യാറാക്കുന്ന വിധം...

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ഒന്നു മുതൽ നാല് വരെയുള്ള ചേരുവകൾ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ് ചേർക്കാം.  അതിലേക്ക് ശർക്കരപ്പാനി അരിച്ചു ചേർത്ത് 10 മിനുട്ട് തുടരെ ഇളക്കുക. കുറുകി വരുമ്പോൾ വരുമ്പോൾ  തേങ്ങാപ്പാൽ ചേർത്ത് ഇളക്കി കൊടുക്കുക. ബാക്കിയുള്ള നെയ്യ് കൂടി ചേർത്ത് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഏലയ്ക്കപൊടിയും വറുത്ത കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ ചേർത്ത് വാങ്ങി വയ്ക്കുക. നെയ് തടവിയ പ്ലേറ്റിലേക്കോ അല്ലെങ്കിൽ മോൾഡിലേക്കോ ഒരു സ്പൂൺ കൊണ്ട് ഷേപ്പ് ചെയ്തു ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പാം. നട്സ് ഹൽവ തയ്യാർ...

തയ്യാറാക്കിയത്:
അഭിരാമി,
തിരുവനന്തപുരം

നിലക്കടല കൊണ്ട് കിടിലനൊരു ചമ്മന്തി; റെസിപ്പി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!